കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണറായി നിയമിതനായ ആര്‍.എന്‍. രവിക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍.എന്‍. രവി ഒരു ബിജെപി കേഡറെപ്പോലെയാണ് പെരുമാറുന്നതെന്നും മമത വിമര്‍ശിച്ചു. തമിഴ്നാട് ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹം അവിടെ കാണിച്ച രീതികള്‍ ബംഗാളില്‍ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. ലോക് ഭവനെ ബിജെപി പാര്‍ട്ടി ഓഫീസാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി.
അതേസമയം മുന്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന്റെ രാജി കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് മമത ആവര്‍ത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കേന്ദ്രം ഗവര്‍ണറെ മാറ്റിയതെന്നും മമത ആരോപിച്ചു.
ബംഗാളിനെ ഭീഷണിപ്പെടുത്താന്‍ നോക്കിയാല്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പതനം ഉറപ്പാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.