india

‘അനന്തരവനെ കാണുന്നതില്‍ എന്താണ് തെറ്റ്?, ബിജെപിയിലേക്ക് പോകില്ല’; അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി പവാര്‍

By webdesk11

August 13, 2023

അജിത് പാവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അനന്തരവനുമായി കൂടിക്കാഴ്ച നടത്തുന്നതിലെന്താണെന്ന് അദ്ദേഹം ചോദിച്ചു. തന്റെ പാര്‍ട്ടി ബിജെപിക്കൊപ്പം പോകില്ല, ചില ആളുകള്‍ തന്നെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബിജെപിയുമായുള്ള ഒരു ബന്ധവും എന്‍സിപിയുടെ രാഷ്ട്രീയ നയത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.