kerala

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് തിരയില്‍പ്പെട്ടു; മത്സ്യ തൊഴിലാളികളായ രണ്ടു പേരെയും രക്ഷപ്പെടുത്തി

By webdesk17

October 12, 2024

കണ്ണൂര്‍ പഴയങ്ങാടി ചൂട്ടാട് ബീച്ചില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ തോണി മറിഞ്ഞ് തിരയില്‍പ്പെട്ട രണ്ട് മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. ലൈഫ് ഗാര്‍ഡ് ടി.ജെ അനീഷാണ് തിരയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അബോധാവസ്ഥയിലായ രണ്ടു പേരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാനക്കാരായ മത്സ്യ തൊഴിലാളികളാണ് തോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞെത്തിയ കോസ്റ്റു ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.