ഇടുക്കി: വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്രീജിത്ത് (20) ചെക്ക് ഡാമില്‍ മുങ്ങിമരിച്ച നിലയില്‍. കരുണാപുരം ചാലക്കുടിമേട് സ്വദേശിയാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതായി നാട്ടുകാര്‍ അറിയിച്ചു.
കരുണാപുരം ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലെ അപ്പാപ്പികട രണ്ടാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാള്‍ കുളിക്കാന്‍ ഇറങ്ങിയത്. ശ്രീജിത്തിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.