ബിഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ താല്‍ക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം. എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കുമെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പായി കഴിഞ്ഞ തെരഞ്ഞടുപ്പ് കാലയളവില്‍ ബിജെപി നടത്തിയ വോട്ട് കൊള്ള രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് പരസ്യമായി വോട്ട് ചോര്‍ത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ താല്‍ക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും.