kerala

രാഹുല്‍ ഗാന്ധിയല്ലാതെ മറ്റാരാണ് ബി.ജെ.പിയെ നേരിടാനുള്ളത്: കാനം രാജേന്ദ്രന്‍

By Test User

January 04, 2022

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തി ബി.ജെ.പിക്കെതിരെയുള്ള രാഷ്ട്രീയ ബദലുണ്ടാകാന്‍ സാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശീയതദ്ദേശീയ പാര്‍ട്ടികളുടെ സഖ്യമുണ്ടെങ്കില്‍ ബി.ജെ.പിയെ നേരിടാമെന്നും അതില്‍ നിന്നും കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്താനാകില്ലെന്നും കാനം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിന് ബി.ജെ.പിക്കെതിരെയുള്ള രാഷ്ട്രീയസഖ്യം നയിക്കാന്‍ സാധിക്കുമോ എന്നും ഉണ്ടെങ്കില്‍ കാണിച്ചു തരാമോ എന്നും കാനം ചോദ്യം ഉന്നയിച്ചു.

അതേസമയം, സി.പി.ഐ രാജ്യസഭാ എം.പിയായ ബിനോയ് വിശ്വവും ദേശീയരാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ  പ്രസക്തിയെയും പങ്കിനെപറ്റിയും പി.ടി തോമസിന്റെ അനുസ്മരണവേദിയില്‍ വെച്ച് പറഞ്ഞിരുന്നു. ഇടതുപക്ഷം ദേശീയതലത്തില്‍ യു.പി.എ സഖ്യത്തെ പിന്തുണച്ച സമയത്തും കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നുവെന്നും കേരളത്തിലെ തെരഞ്ഞെടുപ്പിനെ ദേശീയ തലത്തിലെ ബന്ധം ബാധിച്ചിരുന്നില്ലെന്നും കാനം പറഞ്ഞു.