kerala

പാലക്കാട്ട് രാത്രി റെയ്ഡിന് ആര് ഉത്തരവ് തന്നു? : കെ സുധാകരന്‍

By webdesk17

November 06, 2024

അര്‍ധ രാത്രി കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ കയറി റെയ്ഡ് നടത്താന്‍ ആരാണ് പോലീസിന് ഉത്തരവ് തന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. യു.ഡി.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് നടത്തിയത് തികച്ചും രാഷ്ട്രീയമായ നടപടിയാണ്. റെയ്ഡിന് മുമ്പുതന്നെ ബി.ജെ.പി – സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബാന്ധവമാണ് വെളിവാക്കുന്നത്. മന്ത്രി യും രാജ്യസഭ എം.പിയുമാണ് ഇതിന് പിന്നില്‍.

രാവിലെ കോട്ട മൈതാനത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. വി.കെ. ശ്രീകണ്ഠന്‍ എം.പി അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.പി , സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ , അടൂര്‍ പ്രകാശ് എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി , മരക്കാര്‍ മാരായമംഗലം ,എം ലിജു എന്നിവര്‍ പ്രസംഗിച്ചു.