Connect with us

Culture

ഭോപാല്‍ വെടിവെപ്പ്: രാംശങ്കര്‍ യാദവിനെ കൊലപ്പെടുത്തിയതാര്?

Published

on

ഭോപാല്‍: സിമി പ്രവര്‍ത്തകരുടെ ജയില്‍ ചാട്ടവും ഏറ്റുമുട്ടല്‍ കൊലപാതകവും വ്യാജമാണെന്നാണ് ഇതുവരെ പുറത്തുവന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ നിര്‍ണായകമായ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. ജയില്‍ ചീഫ് വാര്‍ഡനായിരുന്ന രാം ശങ്കര്‍ യാദവിനെ ആര് കൊലപ്പെടുത്തിയെന്ന്? അതീവ സുരക്ഷയുള്ള ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ ഗ്ലാസും പ്ലെയിറ്റും ഉപയോഗിച്ചാണ് വാര്‍ഡനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. ജയില്‍ ചാട്ടവും സിമി പ്രവര്‍ത്തകരുടെ കയ്യില്‍
മാരകായുധങ്ങളുണ്ടായിരുന്നെന്ന കഥയൊക്കെ ഈ പൊലീസ് തന്നെ പറഞ്ഞതാണ്. അതുകൊണ്ട് തന്നൊയാണ് ജയില്‍ വാര്‍ഡന്റെ കൊലപാതകത്തിലും സംശയം ഉയരുന്നത്.

14914978_1138351799546672_5217154924_1

പുതപ്പുകള്‍ ഉപയോഗിച്ചാണ് 30 അടിയോളം വരുന്ന മതില്‍ ചാടിക്കടന്നത് എന്ന് വെളിവുള്ള ആര്‍ക്കും വിശ്വസിക്കാനാവില്ല. ടൂത്ത് ബ്രഷും മരക്കഷ്ണവും ഉപയോഗിച്ചാണ് ഇവര്‍ ജയില്‍ തുറന്നതെന്നാണ് പൊലീസ് പറയുന്നത്, ഇതും വിശ്വാസ യോഗ്യമല്ല. സിമി പ്രവര്‍ത്തകരെ പാര്‍പ്പിച്ചിരുന്ന ബി ബ്ലോക്കിലും അതീവ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇങ്ങനെ സുരക്ഷയുള്ള ജയിലിന്റെ പൂട്ട് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പൊളിക്കാനാവുമോ എന്നാണ് നിര്‍ണായക ചോദ്യം. തടവ് പുള്ളികള്‍ക്ക് കൈ എത്താത്ത അകലത്തിലാണ് ജയിലിന്റെ വാതിലും പൂട്ടും സ്ഥാപിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. യഥാര്‍ത്ഥ താക്കോല്‍ ഇല്ലാതെ ഈ പൂട്ട് തുറക്കാനാവില്ലെന്നാണ് പറയപ്പെടുന്നത്. ഇനി യഥാര്‍ത്ഥ താക്കോല്‍ ഉപയോഗിച്ചാണ് പൂട്ട് തുറന്നതെങ്കില്‍ അത് ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യവും പ്രസക്തമാണ്.

മുഖ്യ ജയില്‍ വാര്‍ഡനായ രാം ശങ്കര്‍ മാത്രം ബി ബ്ലോക്കില്‍ സുരക്ഷക്ക് ഇരിക്കില്ലെന്നാണ് മറ്റൊരു അഭിപ്രായം. ഇവിടെ വിവിധ തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ഒരാളെ മാത്രം കൊലപ്പെടുത്തി പുറത്തുകടക്കാനാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവ ദിവസം സിസിടിവി പ്രവര്‍ത്തിക്കാത്തതും ദുരൂഹതക്ക് ആക്കം കൂട്ടുന്നു. ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷണമില്ലെന്നായിരുന്നു തുടക്കത്തില്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയടക്കം വ്യക്തമാക്കിയിരുന്നത്. എല്ലാ വശവും അന്വേഷിച്ചാലെ സംഭവത്തിലെ ദുരൂഹത നീങ്ങൂ.


dont miss: ഭോപ്പാല്‍ ഏറ്റുമുട്ടല്‍ വ്യാജം തന്നെ; പൊലീസ് കണ്‍ട്രോള്‍ റൂം ഓഡിയോ പുറത്ത്‌


Film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം: സൗബിന് ഷാഹിറിന് നോട്ടീസ്‌

കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്

Published

on

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ഇ.ഡി ചോദ്യം ചെയ്യും.

ഇതിനായി സൗബിൻ ഷാഹിറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടന്നതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി ഇ.ഡിയും എത്തുന്നത്.

Continue Reading

Celebrity

നടി മാളബിക ദാസിനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു

Published

on

മുംബൈ: ബോളിവുഡ് നടി നൂർ മാളബിക ദാസിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി.

അസം സ്വദേശിയായ നൂർ അഭിനയ രംഗത്തേക്കെത്തുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയലിൽ ശ്രദ്ധേയമായ വേഷത്തിൽ നൂർ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാൻ, വാക്ക്മാൻ തുടങ്ങി നിരവധി വെബ് സീരീസുകളിലും നടി ഭാഗമായിട്ടുണ്ട്.

Continue Reading

Film

‘മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നു’;’ഹമാരെ ബാരാ’ ചിത്രത്തിന്റെ റിലീസ് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്

Published

on

ഹിന്ദി ചിത്രം ‘ഹമാരെ ബാരാ’യുടെ ചിത്രീകരണം നിരോധിച്ച് കര്‍ണാടക. അടുത്തൊരു ഉത്തരവുണ്ടാകുന്നതു വരെയാണു വിലക്ക്. സിനിമയില്‍ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണു സംസ്ഥാനത്തെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു തടഞ്ഞിരിക്കുന്നത്.

1964ലെ കര്‍ണാടക സിനിമാ(നിയന്ത്രണ) നിയമം പ്രകാരമാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ നടപടി. നിരവധി സംഘടനാ നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു പുറമെ ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. സംസ്ഥാനത്തെ മതസാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

മുസ്‌ലിം സമുദായത്തെ ബോധപൂര്‍വം വേട്ടയാടുന്നതാണു ചിത്രമെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയാണു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ഇതിനോടകം പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Continue Reading

Trending