Connect with us

News

ലുസൈല്‍ മൈതാനത്ത് ഞായറാഴ്ച ആര് ലോക കിരീടത്തില്‍ മുത്തമിടും?

ലോകകപ്പില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു.

Published

on

ദോഹ: ലുസൈല്‍ മൈതാനത്ത് ഞായറാഴ്ച ആര് ലോക കിരീടത്തില്‍ മുത്തമിടും. ഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. അത്ഭുതങ്ങളും വമ്പന്‍ അട്ടിമറികളും കണ്ട ഖത്തര്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഞായര്‍ രാത്രിയോടെ തിരശ്ശീല വീഴും. അവസാന അങ്കത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് വലിയ പ്രതീക്ഷകളുമായെത്തിയ അര്‍ജന്റീനയെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌ന നേട്ടമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്.

അതേസമയം, 1986ന് ശേഷം ലോകകപ്പ് കിരീടമെന്ന സ്വപ്‌നത്തിലേക്കാണ് മെസിയും സംഘവും ബൂട്ട് കെട്ടുന്നത്. ലോകകപ്പില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് ഫ്രാന്‍സിന് അര്‍ജന്റീനയെ തോല്‍പ്പിക്കാനായത്. 35കാരനായ ലിയോ മെസിക്ക് കലാശപ്പോര് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കും. ഏഴ് തവണ ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസിക്ക് ലോകകപ്പ് ഒഴികെയുള്ള കപ്പുകളെല്ലാം നേടാന്‍ സാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ മെസിയുടെ അവസാന ലോകകപ്പ് മത്സരത്തില്‍ അദ്ദേഹം കപ്പ് വാനിലേക്കുയര്‍ത്തുമെന്ന പ്രതീക്ഷയില്‍ കളി എഴുത്തുകാര്‍ ഇപ്പോള്‍ തന്നെ കുറിപ്പ് തുടങ്ങിക്കഴിഞ്ഞു.

ഫൈനല്‍ വരെയുള്ള പോരാട്ടങ്ങളില്‍ ഇരു ടീമുകളുടെയും പ്രകടനം ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ കണക്കുകളില്‍ നേരിയ മുന്‍തൂക്കം അര്‍ജന്റീനയ്ക്കുണ്ട്. ഈ ലോകകകപ്പില്‍ ഇതുവരെ ആറ് മത്സരങ്ങളാണ് ഇരു ടീമുകളും പൂര്‍ത്തിയാക്കിയത്. ഓരോ മത്സരങ്ങള്‍ ഇരു ടീമുകളും തോറ്റു. ഫൈനല്‍ വരെ പതിമൂന്ന് തവണ ഫ്രാന്‍സ് എതിര്‍ വല കുലുക്കിയപ്പോള്‍ അര്‍ജന്റീന പന്ത്രണ്ട് ഗോളുകള്‍ നേടി. അഞ്ചു ഗോളുകള്‍ വീതം ഇരു ടീമുകളും വഴങ്ങിയിട്ടുണ്ട്. എന്നാല്‍ ക്ലീന്‍ ഷീറ്റിന്റെ കാര്യത്തില്‍ അര്‍ജന്റീനയാണ് മുന്നില്‍. മൂന്ന് തവണ അര്‍ജന്റീനന്‍ പ്രതിരോധം എതിരാളികളെ ഗോള്‍ അടിക്കാന്‍ അനുവദിക്കാതെ കോട്ട കാത്തു. ഫ്രാന്‍സ് ആകട്ടെ ടൂര്‍ണമെന്റില്‍ ഒരു വട്ടം മാത്രമാണ് ഗോള്‍ വഴങ്ങാതിരുന്നത്. മൊറോക്കോയ്‌ക്കെതിരെ സെമിയിലായിരുന്നു ആ പ്രകടനം. എതിര്‍ പോസ്റ്റില്‍ ഭീതി വിതക്കുന്നതില്‍ ഫ്രഞ്ച് പടയാണ് അര്‍ജന്റീനയെക്കാളും മുന്നില്‍. 91 തവണയാണ് ഫ്രാന്‍സ് എതിരാളികളുടെ വലകുലുക്കാന്‍ ശ്രമിച്ചത്. അതില്‍ 30 ശ്രമങ്ങളും ലക്ഷ്യം കണ്ടു. അര്‍ജന്റീനയുടെ കണക്കില്‍ 83 ശ്രമങ്ങളില്‍ 39 എണ്ണം ലക്ഷ്യത്തിലേക്കെത്തി.

ഫ്രാന്‍സിനായി ഈ ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ (അഞ്ച്) കിലിയന്‍ എംബാപ്പെയാണ് കൂടുതല്‍ ഗോള്‍ ശ്രമങ്ങള്‍ നടത്തിയത്. 25 തവണയാണ് എംബാപ്പെ ഗോളിനായി ശ്രമിച്ചത്. 27 ഗോള്‍ ശ്രമത്തില്‍ നിന്നാണ് മെസിയുടെ അഞ്ച് ഗോള്‍. അര്‍ജ ന്റീന ടീമില്‍ സഹതാരങ്ങളുടെ ഗോളിന് വഴിയൊരുക്കിയവരുടെ കണക്കിലും മെസിയാണ് മുന്നില്‍. മൂന്ന് തവണ സഹതാരങ്ങള്‍ക്ക് ഗോള്‍ അടിക്കാ ന്‍ മെസി അവസരം ഒരുക്കി. ഫ്രഞ്ച് പടയില്‍ ഇത് അന്റോയി ന്‍ ഗ്രീസ്മാനാണ്. മൂന്ന് തവണ. ഫ്രാന്‍സ് മൊത്തം കളികളിലായി 3140 പാസുകള്‍ക്ക് ശ്രമിച്ചു. അതില്‍ 2773 പാസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 399 പാസ്സുകളുമായി യുവതാരം ഔറേലിയന്‍ ചൗമേനിയാണ് വ്യക്തികളില്‍ മുന്നില്‍. അര്‍ജന്റീന കളിച്ച 3727 പാസുകളില്‍ 3297 എണ്ണം വിജയകരമായി പൂര്‍ത്തിയാക്കി. റോഡ്രിഗോ ഡി പോളാണ് 476 പാസുമായി അര്‍ജന്റീനിയന്‍ നിരയില്‍ മുന്നില്‍. ഇവര്‍ ഇരുവരും തന്നെയാണ് ഇരു ടീമുകള്‍ക്കായും ലോകകപ്പില്‍ കൂടുതല്‍ ദൂരം താണ്ടിയിരിക്കുന്നതും. ചൗമേനി 63.4 കിലോമീറ്റര്‍ ഓടിയപ്പോള്‍ ഡി പോള്‍ 61.03 കിലോമീറ്റര്‍ ഓടി. ക്രോസുകളുടെ എണ്ണത്തില്‍ ഫ്രാന്‍സിനായി ഗ്രീസ്മാനും (37) അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയയുമാണ് (24) മുന്നില്‍.

പതിവ് തണുപ്പനായ മെസിയല്ല ദോഹയിലെ ലിയോ മെസി. സബലേറ്റ എന്ന മുന്‍ അര്‍ജന്റീനക്കാരന്‍ ഉപദേശിച്ചത് പോലെ നായകന്‍ കടന്നാക്രമണകാരിയാവുകയാണ്. ആവശ്യം വന്നാല്‍ അത്യാക്രമണത്തിലേക്ക് പോവണമെന്നതായിരുന്നു സബലേറ്റയുടെ നിര്‍ദ്ദേശം. കളത്തില്‍ ശാന്തനാണ് സാധാരണ മെസി. ഇനിയൊരു ലോകകപ്പ് ഫൈനല്‍ മെസിക്കില്ലെന്നിരിക്കെ കപ്പ് സ്വന്തമാക്കാന്‍ മൈതാനത്ത് കൂടുതല്‍ ആക്രമണത്തിനാണ് സീനിയേഴ്‌സിന്റെ ഉപദേശം. ദോഹയിലെ മെസി ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ്. ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്കെതിരായ തോല്‍വിക്ക് ശേഷം അദ്ദേഹം അടിമുടിയങ്ങ് മാറി. നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരത്തില്‍ റഫറിയോട് കയര്‍ത്തു അദ്ദേഹം. മഞ്ഞക്കാര്‍ഡുകള്‍ റഫറി വാരി വിതറിയപ്പോള്‍ അതിലൊന്ന് മെസിയിലുമെത്തിയിരുന്നു. ആ മല്‍സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും അദ്ദേഹം ക്ഷുഭിതനായിരുന്നു. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പതിവ് മെസിയായിരുന്നില്ല ഗംഭീരമായി പന്ത് വാങ്ങിയും നല്‍കിയും കളിച്ചു. ആ മെസിയെയാണ് ആരാധകര്‍ ഫൈനലില്‍ പ്രതീക്ഷിക്കുന്നത്. ഇന്നലെ പരിശീലനത്തില്‍ നായകന്‍ സജീവമായിരുന്നു. ഇന്നുമുണ്ട് പരിശീലനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

world

ക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍

ഉപരോധം ക്യൂബയുടെ ആരോഗ്യ, പോഷകാഹാരം, വിദ്യാഭ്യാസ മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നതാണ് അവരുടെ വിലയിരുത്തല്‍.

Published

on

ഹവാന: ക്യൂബയ്ക്കെതിരായ അമേരിക്കന്‍ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ പ്രവര്‍ത്തക അലീന ഡൗഹാന്‍ ആവശ്യപ്പെട്ടു. ഉപരോധം ക്യൂബയുടെ ആരോഗ്യ, പോഷകാഹാരം, വിദ്യാഭ്യാസ മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നതാണ് അവരുടെ വിലയിരുത്തല്‍.

ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളുടെ ക്ഷാമം, ഭക്ഷ്യക്ഷാമം, ഉയര്‍ന്ന പണപ്പെരുപ്പ്, വൈദ്യുതി തടസ്സങ്ങള്‍ തുടങ്ങി രാജ്യത്തെ ആകെ ജീവിത സാഹചര്യങ്ങള്‍ മോശമായിരിക്കുകയാണെന്നും ഇത് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളെ കൂടുതല്‍ ബാധിക്കുന്നതുമാണെന്ന് അവര്‍ വ്യക്തമാക്കി.

1960 മുതല്‍ നിലവിലുള്ള യു.എസ്. ഉപരോധം ഒബാമ ഭരണകാലത്ത് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും, ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് അത് വീണ്ടും ശക്തിപ്പെടുത്തി. ജോ ബൈഡന്‍ ഭരണകൂടവും അതേ നയം തുടരുകയാണ്. ഉപരോധത്തെ തുടര്‍ച്ചയായി 33-ാം വര്‍ഷവും ഐക്യരാഷ്ട്രസഭ പൊതുസഭ അപലപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.

അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.

മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്‌കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.

സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

india

നൈജീരിയയിലെ സ്‌കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

Published

on

അബുജ: നൈജീരിയ വീണ്ടും  സ്‌കൂള്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന്റെ നടുവില്‍. നൈഗര്‍ നോര്‍ത്ത് സെന്‍ട്രിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ വെള്ളിയാഴ്ച ആയുധധാരികള്‍ അതിക്രമിച്ചുകയറി 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ഥാന അസോസിയേഷന്‍ ഓഫ് നൈജീരിയ (CAN) അറിയിച്ചു. ആദ്യം 215 കുട്ടികളെയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

CAN നൈജര്‍ സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ മോസ്റ്റ് റവറന്റ് ബുലസ് ഡൗവ യോഹന്ന സ്‌കൂള്‍ സന്ദര്‍ശിച്ചശേഷമാണ് വിവരം സ്ഥിരീകരിച്ചത്. 10നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 88 കുട്ടികളെയും പ്രതികള്‍ വീണ്ടും പിടികൂടിയതായി വിവരമുണ്ട്.

സംഭവത്തിനു 170 കിലോമീറ്റര്‍ അകലെയുള്ള അയല്‍ സംസ്ഥാനമായ കെബ്ബിയിലും സമാനമായ ആക്രമണം നടന്നിരുന്നു. അവിടെയുള്ള മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 25 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അടിക്കടിയുള്ള ഇത്തരം ആക്രമണങ്ങള്‍ സംസ്ഥാനത്ത് വന്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്‌ക്വാഡുകളെയും വിന്യസിച്ചു. ആക്രമണത്തിനിടെ സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.

സംഭവത്തിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമൊത്ത് സംയുക്ത പരിശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending