kerala

ആരിഫ് മുഹമ്മദ് ഖാന്‍ എന്തിനിങ്ങനെ സഹിക്കുന്നു: ശശി തരൂര്‍ എംപി

By Test User

December 11, 2021

സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണര്‍ മുഹമ്മദ് ആരീഫ് ഖാന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിരാശ താന്‍ മനസ്സിലാക്കുന്നുണ്ടെന്നും ആശങ്കാജനകമായ കാര്യങ്ങളാണ് നടക്കുന്നകൊണ്ടിരിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി.

സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ദേശീയ തലത്തില്‍ രാഷ്ട്രപതിയെപ്പോലെ ഗവര്‍ണര്‍ക്കും പ്രധാന ഉത്തരവാദിത്തമുണ്ടെന്നും തരൂര്‍ ഓര്‍മിപ്പിച്ചു. എന്തിനാണ് ഗവര്‍ണര്‍ സഹിച്ചുനില്‍ക്കുന്നതെന്നും തരൂര്‍ ചോദ്യം ഉന്നയിച്ചു.

സര്‍ക്കാര്‍ ഇടപെടല്‍ സര്‍വകലാശാലകളില്‍ നടക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു.