kerala

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരാന്‍ സാധ്യത

By webdesk13

June 28, 2023

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നും നാളെയും ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല. എന്നാല്‍ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

വെള്ളിയാഴ്ച്ചയോടെ കാലവര്‍ഷം വീണ്ടും സജീവമാകാനാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, വടക്ക് ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ തുടരുകയാണ്. 4 ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .പ്രളയം രൂക്ഷമായ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ആശങ്ക. കാലവര്‍ഷക്കെടുതിയില്‍ ഹിമാചല്‍ പ്രദേശില്‍ ഒമ്പത് പേരാണ് മരിച്ചത്.ഹരിയാനയിലും ഗുജറാത്തിലും ഇന്ന് കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പ്. ഡല്‍ഹിയില്‍ രാത്രി തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് അന്തരീക്ഷ താപനില കുറഞ്ഞു.