crime

വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു; ഗൃഹനാഥന്‍ ജീവനൊടുക്കിയ നിലയില്‍

By webdesk14

October 21, 2023

വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശേഷം പുത്തന്‍പുരയ്ക്കല്‍ ഷാജു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വയനാട് ചെതലയത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുത്തന്‍പുരയ്ക്കല്‍ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെയാണ് ഗൃഹനാഥനായ ഷാജു വെട്ടിക്കൊന്നത്. തുടര്‍ന്ന് ഷാജുവിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഷാജു വീട്ടിലേക്ക് വരരുതെന്ന് കോടതി ഉത്തരവുള്ളതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഷാജു വീട്ടില്‍ എത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ബന്ധുക്കള്‍ ബിന്ദുവിനെയും ബിന്ദുവിന്റെ മകനെയും വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് സമീപവാസികളോട് അന്വേഷിക്കാന്‍ പറഞ്ഞു.