india

ഗര്‍ഭം ധരിക്കാത്തതിന് ഭാര്യയ്ക്ക് ക്രൂരമര്‍ദനം; ബ്ലേഡ് കൊണ്ട് സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചു

By webdesk13

December 28, 2022

ഉത്തര്‍പ്രദേശ്‌: ഗര്‍ഭധാരണത്തിന് ശേഷിയില്ലെന്ന് ആരോപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച് ഭര്‍ത്താവ്. ബ്ലേഡ് കൊണ്ട് സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചു. വിവാഹം കഴിഞ്ഞ് ആറുവര്‍ഷമായിട്ടും കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനാല്‍ രവീന്ദ്രന്‍ നിരന്തരം ഭാര്യയുമായി വഴക്കിടുമായിരുന്നു. ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലാണ് സംഭവം.

ഭര്‍ത്താവിന്റെ മര്‍ദനം കാരണം കഴിഞ്ഞ എട്ട് മാസമായി ഭാര്യ സ്വന്തം വീട്ടിലാണ് താമസം. ഡിസംബര്‍ 25ന് ഭര്‍ത്താവ് വീട്ടിലേക്ക് തിരികെ വരാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു. അതിനുശേഷം പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചു. എതിര്‍ത്തതിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും ബ്ലേഡ് കൊണ്ട് സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. മര്‍ദനമേറ്റ ഭാര്യയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.