ഭര്‍ത്താവുമൊത്തുള്ള ഞാണിന്മേല്‍ക്കളി പ്രകടനത്തിനിടെ ഭാര്യ താഴെവീണ് മരിച്ചു. സുന്‍ എന്ന ചുരുക്കപേരിലറിയപ്പെടുന്ന ചൈനീസ് യുവതിയാണ് മരിച്ചത്. ചൈനയിലെ സുഷോയില്‍ നടത്തിയ പ്രകടനത്തിനിടെ താഴെവീണു മരിച്ചത്. ചൈനയിലെ സുഷോയില്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം.
A lot of discussions on Chinese socials today about the fatal accident that happened last night in Suzhou during a live acrobatic show. The female performer did not wear safety lines and she fell. She was rushed to hospital but passed away. (video end cut due to shocking content) pic.twitter.com/l5DCf0ilN1
— Manya Koetse (@manyapan) April 16, 2023
പ്രകടനത്തിനിടെ ഭര്‍ത്താവ് കാലുകൊണ്ട് ഭാര്യയെ പിടിക്കാന്‍ പരാജയപ്പെട്ടതോടെ ഇവര്‍ താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
ഏറെക്കാലമായി ഒരുമിച്ച് പ്രകടനം നടത്തുന്നവരാണ് സുനും ഭര്‍ത്താവ് ഴാങ്ങും. സേഫ്റ്റി ബെല്‍റ്റ് ധരിക്കാതെയാണ് ഇവര്‍ പ്രകടനം നടത്തിയത്.