kerala

മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

By Test User

October 19, 2022

മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മേലക്കം സ്വദേശിയായ കുഞ്ഞിമുഹമ്മദിനെ(65)യാണ് ഭാര്യ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കെത്തിച്ചത്. ഭാര്യ നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുത്തേറ്റ കുഞ്ഞിമുഹമ്മദിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.