kerala

തോൽപ്പെട്ടിയിൽ താൽകാലിക വനപാലകനെ ‌വന്യജീവി ആക്രമിച്ചു; പുലിയെന്ന് സംശയം

By webdesk14

February 10, 2024

മാനന്തവാടി: തോൽപ്പെട്ടിയിൽ വനപാലകന് നേരെ വന്യജീവി ആക്രമണം. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താൽകാലിക വനപാലകൻ വെങ്കിട്ടദാസിനെയാണു (50) വന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചത് എന്നാണ് സംശയം.

രാത്രി എട്ടോടെ അരണപ്പാറ പള്ളിമുക്കിലാണു സംഭവം. തലയ്ക്കു പരുക്കേറ്റ വെങ്കിട്ടദാസിനെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.