kerala

കാട്ടാന ആക്രമണം; വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

By webdesk14

February 19, 2024

കൽപ്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വന സംരക്ഷണസമിതി ജീവനക്കാരന്‍ പോളിനെ കാട്ടാന കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി.

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുറക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ രണ്ട് പേരെയാണ് വയനാട്ടില്‍ കാട്ടാനകള്‍ കൊലപ്പെടുത്തിയത്.

ഇത് വലിയ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. അണപൊട്ടിയ ജനരോഷം അക്രമങ്ങള്‍ക്കും കാരണമായിരുന്നു. പോളിന്റെ മൃതദേഹവുമായി ആളുകള്‍ പ്രതിഷേധിച്ചതും അധികൃതരെ വലച്ചിരുന്നു.