kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചര്‍ക്ക് പരിക്ക്

By webdesk17

February 24, 2025

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരിക്ക്. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തുവെച്ചാണ് ആക്രമണമുണ്ടായത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രക്ക് പാത്ത് അളക്കുന്നതിനായി പോകുന്നതിനിടെയാണ് ആക്രമണം. രാജനോടൊപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് വനംവകുപ്പിന്റെ സ്പീഡ് ബോട്ടില്‍ തേക്കടിയിലെത്തിച്ചു. കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.