kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം: ഒരാള്‍ മരിച്ചു

By webdesk14

May 31, 2025

പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലന്‍ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതായാന്ന് വിവരം. പാലക്കാട് വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ സാരമായ പരിക്കുകളോടെ കോട്ടത്തറ ട്രൈബല്‍ ആശുപത്രില്‍ കൊണ്ടുപോയി തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ കുങ്കി ആന എത്തി. ധോണിയില്‍ നിന്നുളള അഗസ്റ്റില്‍ എന്ന ആനയാണ് എത്തിയത്.