kerala

കാട്ടാന ശല്യം; കടയും ജീപ്പും തകര്‍ത്തു

By webdesk14

March 01, 2023

അടിമാലി ചിന്നക്കനാലില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേഷങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. മൂന്നുമണിക്കൂറോളം കാട്ടാന ഗതാഗത തടസ്സമുണ്ടാക്കി റോഡില്‍ നിലയുറപ്പിച്ചു. കഴിഞ്ഞ ദിവസം ഒരു ജീപ്പും കടയും തകര്‍ത്തു. പെരിയകനാല്‍ സുബ്രമണ്യത്തിന്റെ കടയാണ് തകര്‍ത്തത്. അരിക്കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയാണ് കട തകര്‍ത്തതെന്ന് കടയുടമ പറഞ്ഞു.

അഞ്ചാം തവണയാണ് ഈ കടയ്ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടാവുന്നത്. ചക്കക്കൊമ്പന്‍ എന്നറിയപ്പെടുന്ന കാട്ടാനയാണ് ജീപ്പ് തകര്‍ത്തത്. ആക്രമണത്തില്‍ ജീപ്പിന്റെ മുന്‍പിലെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ശല്യക്കാരനായ അരിക്കൊമ്പനെ ഉടന്‍ മയക്കുവെടിവച്ച് പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചു.