india

ബന്ദിപ്പൂില്‍ സെല്‍ഫിക്കിടെ കാട്ടാന ആക്രമണം; യുവാവിന് 25,000 രൂപ പിഴയിട്ട് വനംവകുപ്പ്

By webdesk17

August 12, 2025

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ കാട്ടാനക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ട സംഭവത്തില്‍ യുവാവിന് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനാണ് ഈ നടപടി. കഴിഞ്ഞ ദിവസം ലോറിയില്‍ നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് നില്‍ക്കുകയായിരുന്ന കാട്ടാനയുടെ അടുത്ത് റീല്‍സ് എടുക്കാനായി ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ചെല്ലുകയായിരുന്നു.

എന്നാല്‍ പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുകയും ചെയ്തു.

തന്റെ തെറ്റ് മനസ്സിലാക്കിയ സഞ്ചാരി ക്ഷമാപണം നടത്തുന്ന വീഡിയോ കര്‍ണാടക വനംവകുപ്പ് അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്.