Culture

മോദിയുടെ കാലു കഴുകിയ വെള്ളം കുടിക്കുമോ; ബിജെപി എം.പിയെ പരിഹസിച്ച് കപില്‍ സിബല്‍

By chandrika

September 17, 2018

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്റെ കാലു കഴുകിയ വെള്ളം കുടിച്ചതിനെ ന്യായീകരിച്ച ബി.ജെ.പി എം.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ജാര്‍ഖണ്ഡില്‍ ബി.ജെ.പി എം.പി നിഷികാന്ത് ദ്യൂബെയുടെ കാല്‍ കഴുകി ആ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍ കുടിച്ച സംഭവത്തെ പരിഹസിച്ചാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്. തന്നോടുള്ള സ്‌നേഹം മൂലമാണെന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ കാല്‍ കഴുകിയ വെള്ളം കുടിച്ചതെന്നായിരുന്നു സംഭവത്തില്‍ ബി.ജെ.പി എം.പിയുടെ ന്യായീകരണം.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലു കഴുകി ദ്യൂബെ ആ അഴുക്കു വെള്ളം കുടിക്കുമോ എന്ന ചോദ്യമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ചോദിച്ചത്. സ്‌നേഹം കൊണ്ടാണെങ്കില്‍ മോദിയുടെ കാലു കഴുകി ആ വെള്ളം ദ്യൂബെ കുടിക്കുമോയെന്നും അങ്ങനെ കുടിച്ചില്ലെങ്കില്‍ മോദിയോട് സ്‌നേഹമില്ലെന്നല്ലേ അര്‍ഥമെന്നും കപില്‍ സിബല്‍ ചോദിച്ചു.

Supporter of Nishikant Dubey washes his feet and then drinks the dirty water

Dubey says it is an expression of the supporter’s love for him

Will Dubeyji wash Modiji’s feet and drink the dirty water ?

Advertisement

If not , does it mean he does not love Modi

— Kapil Sibal (@KapilSibal) September 17, 2018


ജാര്‍ഖണ്ഡില്‍ ഞായറാഴ്ചയാണു വിവാദ സംഭവമുണ്ടായത്. ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ പ്രചാരണ പരിപാടികള്‍ക്കിടെ ദ്യൂബെയുടെ കാല്‍ കഴുകി ആ വെള്ളം പാര്‍ട്ടി പ്രവര്‍ത്തകനായ പവന്‍ കുടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ വൈറലാവുകയും ചെയ്തു. ഇതോടെ വന്‍ വിമര്‍ശനമാണ് ബി.ജെ.പി എം.പിയെ തേടിയെത്തിയത്.
ഇതോടെ ന്യായീകരണവുമായി എംപി രംഗത്തെത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കു തന്നോടുള്ള സ്‌നേഹം മനസ്സിലാക്കാന്‍ ട്രോളുണ്ടാക്കുന്നവര്‍ക്കു കഴിയുന്നില്ലെന്നായിരുന്നു ദ്യൂബെയുടെ വിശദീകരണം.

#WATCH BJP worker washes feet of BJP Godda MP Nishikant Dubey and drinks that water, at an event in Jharkhand’s Godda (16.09.18) pic.twitter.com/J2YwazQDhg

— ANI (@ANI) September 17, 2018

Advertisement