kerala

ഗിഗ് വർക്കേഴ്സിന് സമഗ്ര സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തും: സമദാനിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്

By webdesk18

March 10, 2025

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗിഗ്‌ വർക്കേഴ്സിന് സമഗ്രമായ സാമൂഹ്യ- ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ ഡോ. എം.പി.അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

ഗിഗ് വർക്കേഴ്സിന് 2020ലെ സോഷ്യൽ സെക്യൂരിറ്റി കോഡിൽ നിർവചനം നൽകിയിട്ടുണ്ടെന്നും അവർക്ക് തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് ആരോഗ്യ സുരക്ഷ, പ്രസവ സംബന്ധമായ ആനുകൂല്യങ്ങൾ, വയോജനസംരക്ഷണം എന്നിവ ഏർപ്പെടുത്തുമെന്നും ഇതിനായി ഒരു സാമൂഹിക സുരക്ഷാ ഫണ്ട് സ്ഥാപിക്കുമെന്നും അവർക്ക് ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഗിഗ് വർക്കേഴ്സിൻ്റെ സേവന, വേതന, സാമൂഹ്യ സുരക്ഷയെ സംബന്ധിച്ച് ലോക്സഭയിൽ നൽകിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.