Culture

പഴയതിനെക്കാള്‍ 10 ഇരട്ടി കരുത്തോടെ ആര്‍.എസ്.എസിനെതിരെ പൊരുതും: രാഹുല്‍ ഗാന്ധി

By ചന്ദ്രിക വെബ് ഡെസ്‌ക്‌

July 04, 2019

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് പദവിയില്‍ നിന്നുള്ള രാജി ഒരു പിന്‍മാറ്റമല്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാള്‍ 10 ഇരട്ടി കരുത്തില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെ പൊരുതുമെന്നും രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മുംബൈ കോടതിയില്‍ ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ പാവപ്പെട്ടവര്‍ക്കൊപ്പമാണ്, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പമാണ്. ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും’-രാഹുല്‍ പറഞ്ഞു. പ്രസിഡണ്ട് പദവിയില്‍ നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്തില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.