kerala

വേണ്ടിവന്നാല്‍ വിദേശത്തേക്ക് പോകും,അറസ്റ്റിന് തടസ്സമില്ല; കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

By Chandrika Web

April 30, 2022

നടന്‍ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസ്സമില്ലെന്നും വിദേശത്തേക്ക് പോകേണ്ടിവന്നാല്‍ പോകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. ഹാജരാകണമെന്ന് അറിയിച്ച് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കീഴടങ്ങും എന്നാണ് പ്രതീക്ഷ. അന്വേഷണത്തില്‍ കാലതാമസം ഉണ്ടായിട്ടില്ല കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പുതിയ മീ ടു ആരോപണത്തില്‍ കൊച്ചി സിറ്റി പോലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. Women against sexual harassment എന്ന പേജിലൂടെയാണ് വിജയ് ബാബുവിനെതിരെ അജ്ഞാതനായ യുവതി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയത്. എന്നാല്‍ ഈ കേസില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറയുന്നു.