india
ഇന്ത്യ ജയിക്കുമോ ഇന്നെങ്കിലും
ദക്ഷിണാഫ്രിക്കക്ക് സമ്മര്‍ദ്ദം തെല്ലുമില്ല. പേളില്‍ നടന്ന ആദ്യ രണ്ട് മല്‍സരങ്ങളിലും അനായാസമായാണ് അവര്‍ ജയിച്ചത്.
കേപ്ടൗണ്‍: 2023 ലെ ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ടീമിനെ വാര്‍ത്തെടുക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ലക്ഷ്യം. പക്ഷേ തോല്‍വികള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഇതാണോ ലോകകപ്പ് ടീം എന്ന ചോദ്യവും ശക്തമായി ഉയരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിലും തകര്‍ന്നടിഞ്ഞ ഇന്ത്യ കേപ്ടൗണില്‍ ഇന്ന് അവസാന മല്‍സരത്തിനിറങ്ങുമ്പോള്‍ ലക്ഷ്യം ഒന്ന് മാത്രം- മാനം പോവരുത്. ഇന്നും തോറ്റാല്‍ അതില്‍പ്പരം നാണക്കേട് വരാനുമില്ല.
ദക്ഷിണാഫ്രിക്കക്ക് സമ്മര്‍ദ്ദം തെല്ലുമില്ല. പേളില്‍ നടന്ന ആദ്യ രണ്ട് മല്‍സരങ്ങളിലും അനായാസമായാണ് അവര്‍ ജയിച്ചത്. ഇന്ന് ലുന്‍ഗി എന്‍ഗിടിക്ക് വിശ്രമം നല്‍കും. പകരം ടെസ്റ്റ് പരമ്പരയില്‍ മിന്നിയ മാര്‍ക്കോ ജാന്സണോ, ഡ്വിന്‍ പ്രിട്ടോറിയസോ കളിക്കും. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയെ നിലം തൊടീക്കാത്ത പ്രകടനമാണ് ഇത് വരെ അവര്‍ നടത്തിയത്. ആദ്യ ഏകദിനത്തില്‍ നായകന് ടെംപ ബവുമ, വാന്‍ഡര്‍ ഡൂസന്‍ എന്നിവരുടെ സെഞ്ച്വറി മികവിലാണ് ആതിഥേയര്‍ ജയിച്ചതെങ്കില്‍ രണ്ടാം മല്‍സരത്തില്‍ ഓപ്പണര്‍മാരായ ജാനേമന് മലാന്, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ മികവിലാണ് ടീം ഏകപക്ഷീയമായി ജയിച്ചത്. ബൗളിംഗില്‍ സ്പിന്നര്‍മാരായ മാര്‍ക്ക് റാമും കേശവ് മഹാരാജുമെല്ലാം ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിച്ച് നിര്‍ത്തുന്നു. പവര്‍ പ്ലേ ഘട്ടത്തില്‍ പോലും ഒന്നും ചെയ്യാന്‍ കഴിയാത്തവരായി ഇന്ത്യന്‍ ബൗളിംഗ് മാറുന്നു. ജസ്പ്രീത് ബുംറക്ക് പകരം ഇന്ന് മുഹമ്മദ് സിറാജ് വരും. ദീപക് ചാഹറിനും അവസരമുണ്ടാവും.
india
ഇത്യോപ്യ അഗ്നിപര്‍വത സ്ഫോടന പുകപടലം: രാജ്യത്തെ വിമാന സര്‍വീസുകള്‍ താറുമാറായി
ഞായറാഴ്ച നടന്ന സ്ഫോടനത്തിനു ശേഷം 14 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന ചാരനിറത്തിലുള്ള പുക യമന്‍-ഒമാന്‍ വഴിയേ കടന്ന് തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലും പിന്നീട് ഉത്തരേന്ത്യയിലെ മറ്റു പ്രദേശങ്ങളിലും വ്യാപിച്ചു.
ന്യൂഡല്‍ഹി: ഇത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വത സ്ഫോടനത്തിനെ തുടര്‍ന്ന് രൂപപ്പെട്ട വന്‍ പുകപടലം ഇന്ത്യയിലെ നിരവധി വിമാന സര്‍വീസുകളെ ഗുരുതരമായി ബാധിച്ചു. ഞായറാഴ്ച നടന്ന സ്ഫോടനത്തിനു ശേഷം 14 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന ചാരനിറത്തിലുള്ള പുക യമന്‍-ഒമാന്‍ വഴിയേ കടന്ന് തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലും പിന്നീട് ഉത്തരേന്ത്യയിലെ മറ്റു പ്രദേശങ്ങളിലും വ്യാപിച്ചു.
എയര്‍ ഇന്ത്യ, ആകാശ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ മാത്രം 11 വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ചു.
ചൊവ്വാഴ്ച പുകപടലം പാകിസ്താന്റെ ഭാഗങ്ങളിലേക്കും അവിടെ നിന്ന് ചൈനയിലേക്കും നീങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. രാത്രി 7.30 ഓടെ പുകമേഘം പൂര്‍ണമായി ഇന്ത്യ വിട്ടേക്കുമെന്നാണ് നിര്‍ദേശം. എന്നാല്‍ ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പുകപടലം വ്യാപിക്കാനും സാധ്യതയുണ്ട്.
പുകപടലം മണിക്കൂറില്‍ 100120 കി.മീ വേഗതയിലാണ് സഞ്ചരിക്കുന്നത്. 15,000 മുതല്‍ 45,000 അടി വരെ ഉയരങ്ങളില്‍ ചാരവും സള്‍ഫര്‍ ഡയോക്സൈഡും പൊടിയും നിറഞ്ഞ പുകമേഘമാണ് നീങ്ങുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. വിമാന എന്‍ജിനുകളുടെ പ്രവര്‍ത്തനത്തെ ചാരകണങ്ങള്‍ പ്രതികൂലമായി ബാധിക്കാനിടയുള്ളതിനാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അടിയന്തര മുന്നറിയിപ്പ് നല്കി.
വിമാനത്താവളങ്ങളില്‍ റണ്‍വേയും ടാക്സിവേയും നിരന്തര നിരീക്ഷണത്തില്‍ വയ്ക്കാനും അമിതമായ ചാരക്കൂട്ടം കണ്ടാല്‍ ഉടന്‍ വൃത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അന്തരീക്ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ജിദ്ദകൊച്ചി ആകാശ എയര്‍, ദുബൈകൊച്ചി ഇന്‍ഡിഗോ, കൊച്ചിദുബൈ ഇന്‍ഡിഗോ, കൊച്ചിജിദ്ദ ആകാശ എയര്‍ തുടങ്ങിയ നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരികയും ചെയ്തു.
india
ഡല്‍ഹിയില്‍ ആറുവയസ്സുകാരനെ പിറ്റ്ബുള്‍ ആക്രമിച്ചു; ചെവി കടിച്ചെടുത്തു, നായയുടെ ഉടമ അറസ്റ്റില്‍
ആറുവയസ്സുകാരന്റെ വലത് ചെവി പിറ്റ്ബുള്‍ കടിച്ചെടുത്ത സംഭവത്തില്‍ കുട്ടി ഗുരുതരമായി പരിക്കേറ്റു.
ഡല്‍ഹി: രാജ്യ തലസ്ഥാനത്തില്‍ തെരുവ്നായ ശല്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രേം നഗറില്‍ ഉണ്ടായ പിറ്റ്ബുള്‍ ആക്രമണം ആശങ്ക വളര്‍ത്തുന്നു. ആറുവയസ്സുകാരന്റെ വലത് ചെവി പിറ്റ്ബുള്‍ കടിച്ചെടുത്ത സംഭവത്തില്‍ കുട്ടി ഗുരുതരമായി പരിക്കേറ്റു. നായയുടെ ഉടമ രാജേഷ് പാല് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് വീട്ടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയല്‍വാസിയുടെ പിറ്റ്ബുള്‍ കുട്ടിയെ ആക്രമിച്ചത്. സംഭവം മാരകമാകുന്നതിന് മുമ്പ് മാതാപിതാക്കളും അയല്‍ക്കാരും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ കുട്ടിയെ രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലേക്ക് മാറ്റി, തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നായയെ രാജേഷ് പാലിന്റെ മകന് സച്ചിന് പാല് ഒന്നര വര്‍ഷം മുമ്പ് വീട്ടിലെത്തിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ വധശ്രമക്കേസില്‍ സച്ചിന് ജയിലില്‍ കഴിയുകയാണ്.
കുട്ടിയുടെ പിതാവ് ദിനേശ് (32) കീര്‍ത്തി നഗറിലെ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവനാണ്. അദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷ് പാലിനെതിരെ പ്രേം നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
india
എത്യോപ്യ അഗ്നിപര്‍വത സ്ഫോടനത്തിലെ ചാരമേഘം ഇന്ത്യ കടന്ന് ചൈനയിലേയ്ക്ക്; വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഞായറാഴ്ച എത്യോപ്യയിലെ അഫാര്‍ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ 14 കിലോമീറ്റര്‍ ഉയരത്തിലേക്ക് വരെ വളര്‍ച്ചയെത്തിച്ച വലിയ ചാരമേഘമാണ് രൂപപ്പെട്ടത്.
ന്യൂഡല്‍ഹി: എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട കട്ടിയുള്ള ചാരമേഘങ്ങള്‍ ഇന്ത്യ കടന്ന് ചൈനയിലേയ്ക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച എത്യോപ്യയിലെ അഫാര്‍ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ 14 കിലോമീറ്റര്‍ ഉയരത്തിലേക്ക് വരെ വളര്‍ച്ചയെത്തിച്ച വലിയ ചാരമേഘമാണ് രൂപപ്പെട്ടത്.
തിങ്കളാഴ്ച രാത്രി വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെത്തിയ ചാരമേഘം ഇന്ന് വൈകുന്നേരം 7.30ഓടെ ചൈനയിലേയ്ക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ മഹാപാത്ര പറഞ്ഞു.
ചെങ്കടലിന് കുറുകെ കിഴക്കോട്ടും അറേബ്യന്‍ ഉപദ്വീപിലേയ്ക്കും പുകപടലം വ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശക്തമായ കാറ്റിന്റെ സ്വാധീനത്തില്‍ എത്യോപ്യയില്‍ നിന്ന് ചെങ്കടല്‍ കടന്ന് യെമന്‍, ഒമാന്‍, അറേബ്യന്‍ കടല്‍ എന്നിവ വഴിയിലൂടെ പുകപടലം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെത്തിയതായും വകുപ്പ് വ്യക്തമാക്കി.
ചാരമേഘം ഇന്ത്യയിലെ വ്യോമയാന സര്‍വീസുകളെയും ബാധിച്ചിരിക്കുകയാണ്. മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചാരമേഘം എത്തുമെന്നും മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News14 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala17 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala16 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala15 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

