Culture

ഇനി അഭിപ്രായം പറയാനില്ല: ട്രാളില്‍ മനംമടുത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്

By chandrika

January 07, 2018

 

തിരുവനന്തപുരം: ഇനി തന്റെ വിഷയങ്ങളിലല്ലാതെ മറ്റൊരു കാര്യത്തിലും അഭിപ്രായം പറയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ എന്ത് പറഞ്ഞാലും സമൂഹമാധ്യമങ്ങളില്‍ അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മനോരമ ചാനലില്‍ ന്യൂസ്‌മേക്കര്‍ സംവാദത്തിലായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. ബീഫ് നിരോധനം, പെട്രോള്‍ വില തുടങ്ങി പല വിഷയത്തിലും തന്റെ പ്രസ്താവന വളച്ചൊടിച്ചു കണ്ണന്താനം പറഞ്ഞു. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍.

‘എന്റെ വിഷയത്തിലല്ലാതെ ഇനി മറ്റൊരു കാര്യത്തിലും ഞാന്‍ അഭിപ്രായം പറയില്ല. ഇന്നത്തെ കാലാവസ്ഥയെന്താണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ടൂറിസം നല്ലതാണെന്ന്. അതല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ല. മാധ്യമങ്ങള്‍ പലതും വിവാദമാക്കി. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്’. കേന്ദ്രമന്ത്രി പറഞ്ഞു.