ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ പിതാവ് വില്യം ഹെന്‍ട്രി ഗേറ്റ് അന്തരിച്ചു. 94 വയസായിരുന്നു. തിങ്കളാഴ്ചയായിരുന്നു ഹെന്‍ട്രി ഗേറ്റ്‌സിന്റെ അന്ത്യം.

പിതാവിനൊപ്പം ദീര്‍ഘകാലം ജീവിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ബില്‍ഗേറ്റ്‌സ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ പറഞ്ഞു. മുന്‍ സൈനിക ഉദ്യോഗസ്ഥാനായിരുന്നു ഹെന്‍ട്രി ഗേറ്റ്‌സ്.

ബില്‍ഗേറ്റസ് നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ സംഘടനയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്റെ സഹസ്ഥാപകനായിരുന്നു ഹെന്‍ട്രി ഗേറ്റ്‌സ്. തങ്ങളുടെ ജീവകാരുണ്യ സംഘടന ഇന്ന് കാണുന്ന വളര്‍ച്ച കൈവരിച്ചതില്‍ പിതാവിന്റെ സംഭാവനകള്‍ മറക്കാനാവാത്തതാണെന്ന് ബില്‍ഗേറ്റസ് പറഞ്ഞു.