മലപ്പുറം: തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായുള്ള ജനാധിപത്യ പ്രതികരണത്തിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, ലേബര്‍ കോഡ് തുടങ്ങി വിവാദങ്ങളില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികളാണ് എല്‍.ഡി.എഫിനായി രംഗത്തുള്ളത്. സര്‍ക്കാരിനോടുള്ള ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ ഉയരണം. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെയാണ് വിശ്വാസികള്‍ ആരാധനയോടെ കാണുന്ന സ്വര്‍ണം കവര്‍ച്ച ചെയ്തിരിക്കുന്നത്.
ആര്‍.എസ്.എസ് അജ ണ്ടയുടെ ഭാഗമായ പി.എം ശ്രീയില്‍ ഒപ്പുവെച്ച് കേരളിയ ജനതയെയും തൊഴില്‍ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കി തൊഴിലാളിക ളെയും ചതിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടാതെ സാധാരണക്കാരുടെ വയ്യറ്റത്തടിച്ച്, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടത്തിയെന്ന പരസ്യവാ ചകത്തിലൂടെ മേനിനടിക്കുകയാണ്. കേട്ടുകേള്‍വിയില്ലാതിരുന്ന ലഹരി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായി കേരളം മാറി, മദ്യഷാപ്പുകള്‍ തുറന്നിട്ട് കുടുംബിനി കളുടെ സ്വസ്തജീവിതം തകര്‍ക്കാന്‍ കൂട്ടുനിന്ന ധാര്‍മികതയില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേത്. പാവപ്പെട്ട രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഗവ. ആതുരാലയങ്ങളില്‍ ചികിത്സാപിഴവുകളുടെ ഘോഷയാത്രയായിരുന്നു ഈ ഒമ്പതരക്കൊല്ലക്കാലം. ആശുപത്രികളില്‍ ആവശ്യമായ ഉപകരണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞു. രൂപീകരണകാലം മുതല്‍ക്കുള്ള നമ്മുടെ പ്രവര്‍ത്തനം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളെ തകര്‍ത്തെറിയുന്ന നിലയിലേക്ക് ഇടതുപക്ഷ ഭരണം. നിരുത്തരവാദ, നിര്‍ഗുണ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആദ്യപടിയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ്. കാലഘട്ടം ആ വശ്യപ്പെടുന്ന മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ യു.ഡി.എഫിന് മാത്രമേ സാധിക്കുവെന്നും യു.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ വിജയം നല്‍കണമെ ന്നും തങ്ങള്‍ പറഞ്ഞു.