kerala
ചിറക് യൂത്ത് ക്ലബ്ബ് കർമപഥത്തിലേക്ക്
കലാ കായിക സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ചെറുപ്പക്കാരുടെ പൊതു വേദിയാണ് ചിറക് യൂത്ത് ക്ലബ്ബ്.
മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കർമ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ചിറക് യൂത്ത് ക്ലബ്ബ് കർമപഥത്തിലേക്ക്. കലാ കായിക സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ചെറുപ്പക്കാരുടെ പൊതു വേദിയാണ് ചിറക് യൂത്ത് ക്ലബ്ബ്.
മത രാഷ്ട്രീയ ജാതി ചിന്താഗതികൾക്കതീതമായിട്ടായിരിക്കും ഇതിൻ്റെ പ്രവർത്തനം. കലാ കായിക രംഗത്തെ ചെറുപ്പക്കാരുടെ അഭിരുചിയെ പ്രോത്സാഹിപ്പിക്കുക, മനുഷ്യൻ്റെ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനം, ലഹരിക്കെതിരായിട്ടുള്ള പ്രതിരോധം എന്നിവ ക്ലബ്ബിൻ്റെ പ്രധാന ലക്ഷ്യങ്ങളാണ്.

പുലർച്ചെ 5 മണിക്ക് ഉണരുക, വ്യായാമം ചെയ്യുക, വയോജന യുവജന കൂട്ടായ്മ, റീഡിങ് ക്ലസ്റ്റർ, യൂത്ത് ഫെസ്റ്റിവൽ എന്നിവയും പ്രധാന അജണ്ടകളായിരിക്കും.
ഫുട്ബാൾ താരം അനസ് എടതൊടിക ചെയർമാനായി ജില്ലാ തലത്തിൽ പ്രത്യേക സമിതി ചിറക് യൂത്ത് ക്ലബ്ബിന് വേണ്ടി പ്രവർത്തനം ആരംഭിച്ചു. ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി നിയോജക മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് തലങ്ങളിൽ യൂത്ത് ഓർഗനൈസർമാർ ചുമതലയേറ്റെടുത്തു.
പതിനാറ് നിയോജക മണ്ഡലം യൂത്ത് ഓർഗനൈസർമാരും നൂറ്റിയാറ് പഞ്ചായത്ത്, മുൻസിപ്പൽ ഓർഗനൈസർമാരും ഇതിനോടകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലയിലുടനീളം ഇത് വരെയായി 109 ചിറക് യൂത്ത് ക്ലബ്ബുകൾ നിലവിൽ വരികയും ചെയ്തു. ജൂലൈയിൽ യൂത്ത് ക്ലബ്ബിൻ്റെ ജില്ലാതല ലോഞ്ചിങ് മലപ്പുറത്ത് നടക്കും. ഇതിന് മുന്നോടിയായി യൂത്ത് ഓർഗനൈസർമാർ, ക്ലബ്ബ് ഭാരവാഹികൾ എന്നിവർക്കായി രണ്ട് മേഖലകളിലായി പ്രത്യേക വർക്ക് ഷോപ്പ് സംഘടിപ്പിക്കും.
ചിറക് യൂത്ത് ക്ലബ്ബിൻ്റെ ലോഗോ പ്രകാശനം ക്ലബ്ബ് ബ്രാൻ്റ് അംബാസിഡർ ഒളിമ്പ്യൻ കെ.ടി ഇർഫാനും ചെയർമാൻ അനസ് എടതൊടികയും ചേർന്ന് നിർവ്വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. യൂത്ത് ക്ലബ്ബ് ജില്ലാ ജനറൽ കൺവീനർ ശരീഫ് വടക്കയിൽ പദ്ധതി വിശദീകരിച്ചു. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ബാവ വിസപ്പടി, എൻ.കെ അഫ്സൽ റഹ്മാൻ, കെ.എം അലി, യൂസഫ് വല്ലാഞ്ചിറ, ഡോ. സക്കീർ ഹുസൈൻ, സമീർ ബിൻസി, കെ.വി മുഹമ്മദ് അഷ്റഫ്, പി.കെ മൻസൂർ, കെ.പി ആഷിഫ്, പി.എ അബ്ദുൽ ഹയ്യ്, ഡോ. കെ യാസിർ, ഡോ. മുഹമ്മദലി പള്ളിയാലിയിൽ എന്നിവർ പ്രസംഗിച്ചു. ചിറക് യൂത്ത് ക്ലബ്ബ് നിയോജക മണ്ഡലം കോഡിനേറ്റർമാരായ ബാസിത്ത് മോങ്ങം, സി. ജൈസൽ, ഹനീഫ പറപ്പൂർ, ഹംസത്തലി ചെനങ്ങര, ജാഫർ കരുവാരക്കുണ്ട്, റഫീഖ് ആയക്കോടൻ, ജാസർ പുന്നതല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
kerala
കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര്‍ ദുരിതത്തില്‍
ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.
ഷാര്‍ജ : ഇന്ത്യയില്‍ നിന്ന് കിര്‍ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര്‍ അതില്‍ 15 പേര്‍ മലയാളികളും, ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്‍മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്‍ ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്‍ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്‍ 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
kerala
ഉച്ചയ്ക്ക് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി.
കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ നിരക്കിടിവിനെ തുടര്‍ന്ന് ഇന്ന് (21/11/2025) ഉച്ചയ്ക്ക് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി. ഉച്ചയോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപ എന്ന നിരക്കിലും പവന്‍ 360 രൂപ ഇടിഞ്ഞ് 90,920 രൂപ എന്ന വിലയിലും വ്യാപാരം നടന്നു. 18 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപ, പവന്‍ 260 രൂപ കുറഞ്ഞ് 74,800 രൂപ എന്ന നിലയിലുമാണ് നിരക്ക്. രാവിലെ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 20 രൂപ വര്‍ധിച്ച് 11,410 രൂപ വരെ എത്തിയിരുന്നു. പവന്‍ 160 രൂപ ഉയര്‍ന്ന് 91,280 രൂപ ആയിരുന്നു രാവിലെ വില. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിനും ഫ്യൂച്ചര്‍ നിരക്കുകള്‍ക്കും പതനമാണ് ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് 0.36% ഇടിഞ്ഞ് 4,045.94 ഡോളര്‍ ആയപ്പോള്‍, രാവിലെ ഇത് 4,072.87 ഡോളര്‍ ആയിരുന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.42% ഇടിഞ്ഞ് 4,043.11 ഡോളര്‍ ആയി താഴ്ന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയും രണ്ടുതവണയായി 55 രൂപ ഇടിവ് രേഖപ്പെടുത്തിയത്. പവന്‍ വിലയില്‍ മാത്രം 440 രൂപ കുറഞ്ഞ് 91,560 രൂപയില്‍ നിന്ന് 91,120 രൂപ എന്ന നിലയിലേക്കാണ് മാറ്റം വന്നത്.
kerala
ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്നു വീണ് അപകടം; വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്
വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് പതിച്ച് ഏഴ് വിദേശ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സഞ്ചാരികളെ കരയ്‌ക്കെത്തിച്ചു. ഭാഗ്യവശാല്‍, പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വലത്തട്ടിന്റെ പഴക്കം മൂലമായിരിക്കാമെന്ന സംശയം പ്രദേശവാസികള്‍ ഉയര്‍ത്തുന്നു. സംഭവം കൂടുതല്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala23 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala20 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

