kerala

ശബരിമല സ്വര്‍ണക്കൊള്ള; എന്‍.വാസുവിന്റെ അറസ്റ്റോടെ കേസില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന് തെളിഞ്ഞു; വി.ഡി സതീശന്‍

By webdesk18

November 11, 2025

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു അറസ്റ്റിലായതോടെ കേസില്‍ സിപിഎം നേതൃത്വത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞതായി വി.ഡി സതീശന്‍. മുന്‍ ദേവസ്വം മന്ത്രിയെയും നിലവിലെ ദേവസ്വം മന്ത്രിയെയും പ്രതികളാക്കണം എന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

സിപിഎം നേതൃത്വവുമായും സര്‍ക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുള്ള ആളാണ് വാസു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുമായി വാസുവിന് അടുത്ത ബന്ധം. കടകംപള്ളി സുരേന്ദ്രനെയും മന്ത്രി വി.എന്‍ വാസവനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണം. എ. പദ്മകുമാറിന്റെയും പി.എസ് പ്രശാന്തിന്റെയും നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡുകളെയും ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.