താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ ശാല വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതോടെ ദുര്‍ഗന്ധം രൂക്ഷമായതായി സമീപവാസികള്‍. സമരസഹായ സമിതി സംഘടിപ്പിച്ച ഫ്രഷ് കട്ട് വിരുദ്ധ മഹാറാലിയില്‍ നാല് പഞ്ചായത്തുകളില്‍ നിന്നായി ആയിരക്കണക്കിന് പേരാണ് ഫ്രഷ് കട്ടിനെതിരെ തെരുവിലിറങ്ങിയത്. കമ്പനി അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന നിലപാടിലാണ് ജനങ്ങള്‍.
ശുദ്ധവായുവും ശുദ്ധജലവും മാത്രമാണ് ചോദിക്കുന്നതെന്നും ഇരകളെ വേട്ടയാടുന്ന പൊലീസ് രീതി അവസാനിപ്പിക്കണമെന്നും സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കമുള്ള സമരക്കാര്‍, കമ്പനി അടച്ചുപൂട്ടുംവരെ പിന്നോട്ടില്ലെന്നും പ്രഖ്യാപിച്ചു.
കഴിഞ്ഞദിവസം നടന്ന അക്രമസംഭവങ്ങളില്‍ 300ലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവം കഴിഞ്ഞ് 25 ദിവസത്തോളമായെങ്കിലും പലരും ഇപ്പോഴും ഒളിവിലാണ്.