india

സംസ്‌കരിച്ച് മണിക്കൂറുകള്‍ക്കകം വീട്ടിലേക്ക് ജീവനോടെ മടങ്ങിയെത്തി ഗൃഹനാഥന്‍

By Test User

April 06, 2022

മരിച്ചെന്ന് കരുതി ഞായറാഴ്ച വൈകിട്ട് ബന്ധുക്കള്‍ സംസ്‌കരിച്ച ഗ്യഹനാഥന്‍ വൈകിട്ട് വീട്ടിലോടെ തിരിച്ചെത്തി. ഈറോഡിന് സമീപം ബനഗലാദ്പൂരിലാണ് സംഭവം.

ഗ്യഹനാഥന്‍ മൂര്‍ത്തി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തിരിപ്പൂരിലേക്ക് കരിമ്പ് വിളവെടുക്കാന്‍ പോയിരിന്നു.ഈ സമയത്താണ് ഏകദേശം ഞായര്‍ രാവിലെയോടെ മകന്‍ കാര്‍ത്തികിന് ഒരു ഫോണ്‍ കോള്‍ വന്നത്.പിതാവിനെ പോലെ ഒരാള്‍ അടുത്തുള്ള ബസ്സ് സറ്റോപ്പില്‍ മരിച്ചു കിടക്കുന്നു എന്നായിരുന്നു വിവരം.മകന്‍ സ്ഥലത്തെത്തി പിതാവിന്റെ മ്യതദേഹം ആണെന്ന് തിരിച്ചറിയുകയും ഞായറാഴ്ച വൈകിട്ടോടെ മ്യതദേഹം സംസകരിക്കുകയും ചെയ്തു.

എന്നാല്‍ തിങ്കാളാഴ്ച വൈകിട്ടോടെ മൂര്‍ത്തി സാധാരണ പോലെ വീട്ടില്‍ തിരിച്ച് എത്തിയപ്പോള്‍ ആദ്യം വീട്ടുകാര്‍ ഒന്നു ഞെട്ടി.ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല,ഞാന്‍ ശരിക്കും ഞെട്ടി മകന്‍ കാര്‍ത്തിക് പറഞ്ഞു.

അതേസമയം മരിച്ച വ്യക്തി ആരെന്ന് അറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.