crime

തിരുവല്ലത്ത് യുവതി ജീവനൊടുക്കി; ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം മൂലമെന്ന് പരാതി, മർദന ദൃശ്യങ്ങൾ പുറത്ത്

By webdesk14

December 27, 2023

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയില്‍ കൂടുതല്‍ ആരോപണവുമായി ബന്ധുക്കള്‍. വണ്ടിത്തടം സ്വദേശി ഷഹ്നയായിരുന്നു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. ഷഹ്ന ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിനിരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഷഹ്നയുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഷഹ്നയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് നൗഫലിനും ഭർതൃമാതാവ് സുനിതയ്ക്കുമെതിരെ കേസെടുത്തു. യുവതിക്ക് ഭർത്താവിന്റെ വീട്ടുകാരിൽ നിന്നേറ്റ മർദനത്തിന്റെ ദൃശ്യങ്ങളും വീട്ടുകാർ പുറത്തുവിട്ടു.

തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹനയും കാട്ടാക്കട സ്വദേശി നൗഫലും തമ്മിൽ മൂന്നു വർഷം മുൻപാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞതു മുതൽ തന്നെ ഭർത്താവും ഭർതൃമാതാവും ഷാഹിനയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നതായി ഷഹനയുടെ ബന്ധുക്കൾ പറയുന്നു. 75 പവനാണ് ഷഹനയ്ക്ക് സ്ത്രീധനമായി നൽകിയത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭർതൃമാതാവ് ഉപദ്രവിച്ചിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.