Connect with us

kerala

നായ കടിച്ചു, പേ വിഷബാധക്കെതിരെ വാക്‌സിന്‍ എടുത്തിട്ടും വീട്ടമ്മ മരിച്ചു

പേ വിഷബാധക്കെതിരെ വാക്‌സിന്‍ എടുത്തിട്ടും സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് മരണം സംഭവിക്കുന്നത്.

Published

on

കോഴിക്കോട്: കോഴിക്കോട്ട് നായ കടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ വാക്‌സിന്‍ എടുത്തിട്ടും മരിച്ചു. പേരാമ്പ്രയില്‍ കൂത്താളി പുതിയേടത്ത് ചന്ദ്രിക(53)യാണ് മരിച്ചത്. പേ വിഷബാധക്കെതിരെ വാക്‌സിന്‍ എടുത്തിട്ടും സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് മരണം സംഭവിക്കുന്നത്. കഴിഞ്ഞ മാസം 21നാണ് വീടിനു സമീപത്തെ വയലില്‍ നിന്ന് ചന്ദ്രികക്ക് നായയുടെ കടിയേറ്റത്. ഒപ്പമുണ്ടായിരുന്ന എട്ടോളം പേര്‍ക്കും അന്ന് നായയുടെ കടിയേറ്റിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ചന്ദ്രിക ആദ്യ വാക്‌സിനെടുത്തത്. രണ്ടാമത്തെ വാക്‌സിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുമാണ് എടുത്തത്. രണ്ടാം വാക്‌സിനു ശേഷം വീട്ടിലെത്തിയ ഇവര്‍ക്ക് പനിയും ജലദോഷവും തലവേദനയും അനുഭവപ്പെട്ടതോടെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് കോഴിക്കോട് ഡിഎംഒ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ ആസൂത്രണം ചെയ്തവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട്; മഞ്ജു വാര്യര്‍

കുറ്റം ചെയ്തവര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, കുറ്റകൃത്യം ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ ഇപ്പോഴും പുറത്ത് പകല്‍വെളിച്ചത്തില്‍ കഴിയുന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമെന്നും മഞ്ജു സാമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

Published

on

നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. കുറ്റം ചെയ്തവര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, കുറ്റകൃത്യം ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ ഇപ്പോഴും പുറത്ത് പകല്‍വെളിച്ചത്തില്‍ കഴിയുന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമെന്നും മഞ്ജു സാമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

ആസൂത്രണം നടത്തിയവര്‍ കൂടി ശിക്ഷിക്കപ്പെടുമ്പോഴേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാവുകയുള്ളൂവെന്നും മഞ്ജു പറഞ്ഞു. കേസില്‍ സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ ഇനിയും നടപടികള്‍ ആവശ്യമാണെന്ന സൂചനയോടെയാണ് അവരുടെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം;

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.

അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം

-മഞ്ജു വാര്യര്‍

 

Continue Reading

kerala

”വിചാരണക്കോടതിയില്‍ വിശ്വാസമില്ല”; നടിയെ ആക്രമിച്ച കേസ് വിധിയില്‍ പ്രതികരണവുമായി അതിജീവിത

വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും സാമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ അതിജീവിത വ്യക്തമാക്കി.

Published

on

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി അതിജീവിത രംഗത്തെത്തി. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും സാമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ അതിജീവിത വ്യക്തമാക്കി. വിധി പ്രസ്താവിച്ച ശേഷം ആദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്.

ഒന്നാം പ്രതി തന്റെ ഡ്രൈവറാണെന്ന വാദം ശുദ്ധ നുണയാണെന്ന് അതിജീവിത കുറിപ്പില്‍ പറഞ്ഞു. 2020-ന്റെ അവസാനത്തോടെ തന്നെ കേസില്‍ ചില അന്യായമായ നീക്കങ്ങള്‍ നടക്കുന്നതായി തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് കേസ് അടുക്കുമ്പോള്‍ മാത്രം, അതുവരെ കൈകാര്യം ചെയ്തിരുന്ന രീതിയില്‍ നിന്ന് അന്വേഷണം വഴിമാറുന്നതായി പ്രോസിക്യൂഷനും മനസ്സിലായിരുന്നുവെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

 

Continue Reading

kerala

പാലക്കാട് തോറ്റതിന് പിന്നാലെ സിപിഎം സ്ഥാനാര്‍ഥി പോയത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന്

നഗരസഭയിലെ 24ാം വാര്‍ഡിലെ നമ്പിയംപടിയിലെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പോയത് ബിജെപി സ്ഥാനാര്‍ഥിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24ാം വാര്‍ഡിലെ നമ്പിയംപടിയിലെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്.

റാലിയില്‍ പങ്കെടുത്ത അഞ്ജു ചുവടുവയ്ക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നിരുന്നു. 30 വാര്‍ഡുള്ള നഗരസഭയില്‍ എട്ട് ഇടത്ത് മാത്രമാണ് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. അതില്‍ ഒരു വാര്‍ഡാണ് നമ്പിയംപടി. യുഡിഎഫിന്റെ ഷീജ രമേശാണ് നഗരസഭയില്‍ നമ്പിയംപടിയില്‍ വിജയിച്ചത്.

 

Continue Reading

Trending