kerala

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്

By Test User

December 06, 2022

വര്‍ക്കലയില്‍ ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് തെറിച്ച് വീണ് യുവതിക്ക് ഗുരുതര പരുക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശി സൂര്യമോള്‍ പി എസ്(20) ആണ് അപകടത്തില്‍പ്പെട്ടത്.

ഇടവ റെയില്‍വേ സറ്റേഷന് സമീപം ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസില്‍ നിന്നും തെറിച്ച് വീണ് ട്രാക്കില്‍ കിടന്ന യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്.തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.