kerala

തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; ആക്രമണം നടത്തിയത് മുഖം മറച്ചെത്തിയ സ്ത്രീ

By webdesk14

July 28, 2024

തിരുവനന്തപുരം:  വഞ്ചിയൂർ പടിഞ്ഞാറെകോട്ടയിൽ വെടിവയ്പ്. മുഖം മറച്ച് എത്തിയ സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് മറ്റൊരു സ്ത്രീയെ വെടിവച്ചത്.പടിഞ്ഞാറെകോട്ട ചെമ്പകശ്ശേരി റസി‍ഡൻസ് അസോസിയേഷനിലെ ‘പങ്കജ്’ വീട്ടിൽ സിനിക്ക് പരുക്കേറ്റു. ഇവരെ ചാക്കയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

തിരുവനന്തപുരം വഞ്ചിയൂരിൽ പോസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം. കൊറിയർ നൽകാനെന്ന വ്യാജേനയാണ് അക്രമിയായ സ്ത്രീയെത്തിയതെന്ന് ഷിനി മൊഴിനൽകി. സിൽവർ നിറമുള്ള കാറിലെത്തിയ യുവതി കാർ പാർക്ക് ചെയ്ത ശേഷം തലമറച്ചാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശംഖുമുഖം എ.സി.പി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.