മെല്‍ബണ്‍: മൊബൈല്‍ ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക്. ബീജിങില്‍ നിന്നും മെല്‍ബണിലേക്ക് പുറപ്പെട്ട വിമാന യാത്രക്കാരിക്കാണ് മൊബൈല്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കവെ പൊട്ടിത്തെറിച്ച് പരിക്കേറ്റത്.


പാട്ട് കേട്ടുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഹെഡ്‌ഫോണ്‍ ചൂടാവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അപകടമേറ്റ യാത്രക്കാരി പറഞ്ഞു. ഹെഡ്‌സെറ്റിന്റെ കേബിളില്‍ നിന്ന് പുക ഉയരുകയും ചൂടേല്‍ക്കുകയും ചെയ്തതായും യുവതി പറഞ്ഞു. സംഭവമുണ്ടായ ഉടന്‍ ഹെഡ്‌ഫോണ്‍ വിമാനത്തിെന്റ തറയിലേക്ക് വലിച്ചെറിഞ്ഞുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. എന്നാല്‍ അതിനിടെ മുഖത്ത് പൊള്ളലേല്‍ക്കുകയായിരുന്നു.