News

ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ തട്ടിയെടുത്തു; സ്ത്രീക്ക് വധശിക്ഷ

By chandrika

October 18, 2020

വാഷിങ്ടന്‍; ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ തട്ടിയെടുത്ത സ്ത്രീക്ക് വധശിക്ഷ. അമേരിക്കയിലാണ് സംഭവം. മിസോറിയില്‍ 2004ല്‍ ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി അവരുടെ വയറുകീറി പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു ലിസ മോണ്‍ഗോമറി എന്ന യുവതി.

യുഎസില്‍ 67 വര്‍ഷത്തിനുശേഷമാണ് ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കുന്നത്. ഇന്‍ഡ്യാനയില്‍ ഡിസംബര്‍ 8നാണ് വധശിക്ഷ നടപ്പാക്കുക.

മാനസികവിഭ്രാന്തി മൂലമാണ് ലിസ കുറ്റം ചെയ്തതതെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള അവരുടെ അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി. 1953ലാണ് ഒടുവില്‍ യുഎസില്‍ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കിയത്.