എണ്‍പതുകാരിയായ അമ്മായിയമ്മയെ നിരന്തരം ദേഹോപദ്രവമേല്‍പിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മിവാസ് നഗറിലാണ് സംഭവം. കാന്താദേവി ഭര്‍ത്താവിന്റെ അമ്മയായ ചാന്ദ് ഭായിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ അയല്‍വായിയായ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. കാന്താദേവി ഒളിവില്‍ പോയെങ്കിലും പോലീസ് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. മരുമകള്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് ചാന്ദ് ഭായി മൊഴി നല്‍കിയിട്ടുണ്ട്. പ്രായമേറിയ അമ്മായിയമ്മ ഒരു ബാധ്യതയാണെന്ന് കരുതിയാണ് കാന്താദേവി ഉപദ്രവിച്ചിരുന്നത്.
Dear @mlkhattar Ji
— Manjinder S Sirsa (@mssirsa) June 7, 2019
This old woman is from village Niwaj Nagar, Narnaul Dist Mahendargarh
She is a proud Ex member of INA and a govt pensioner. She is regularly beaten by her daughter in law. This is heart-wrenching!
Could we please extend her support @police_haryana @cmohry pic.twitter.com/d0ALwikqRi
അതിക്രൂരമായാണ് കാന്താദേവി ഭര്‍തൃമാതാവിനോട് പെരുമാറുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിവരമറിഞ്ഞതോടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും രംഗത്തെത്തി. സംഭവത്തെ കുറിച്ചന്വേഷിക്കാനും വേണ്ട നടപടി സ്വീകരിക്കാനും അദ്ദേഹം ഉന്നത പോലീസധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. അമ്മായിയമ്മയ്ക്ക് പെന്‍ഷനായി ലഭിച്ച മുപ്പതിനായിരം രൂപ കൊടുക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസങ്ങളിലെ മര്‍ദനമെന്ന് ചാന്ദ് ഭായി പറഞ്ഞതായി പോലീസ് അറിയിച്ചു. അതിര്‍ത്തി രക്ഷാസേനയിലെ അംഗമായിരുന്ന ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ചാന്ദ് ഭായിയ്ക്ക് സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.