ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റിക്കിട്ടുന്നതിനായും നിക്ഷേപിക്കുന്നതിനായും ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട വരി തുടരുന്നു. പലരും രാവിലെത്തന്നെ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നിന്നു. ചില സ്ഥലങ്ങളില്‍ ബാങ്കുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ വരി റോഡിലെത്തിയിരുന്നു. അതേസമയം ചില ബാങ്കുകളില്‍ പണം നേരത്തെ തീര്‍ന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. വരി ചില സ്ഥലങ്ങളില്‍ സംഘര്‍ഷത്തിലേക്കും നയിച്ചു.

ഡല്‍ഹിയിലെ ബാങ്കില്‍ പണമിടപാട് നടത്താനെത്തിയ സ്ത്രീകള്‍ തമ്മിലായിരുന്നു അടിപിടി. ക്യൂവിനിടയില്‍ കയറാന്‍ നോക്കിയ സ്ത്രീയ മറ്റൊരു സ്ത്രീ വലിച്ചട്ടതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ബാങ്കിലെ സുരക്ഷാ ജീവനക്കാര്‍ നോക്കിനില്‍ക്കെ ആയിരുന്നു ഈ അടിപിടി.

വീഡിയോ കാണാം( കടപ്പാട് മനോരമ ന്യൂസ്)