ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അവഹേളിച്ച കേസില്‍ പി.സി ജോര്‍ജ്ജ് എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മീഷന്‍.

പി.സി ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു കമ്മീഷന്‍ ആസ്ഥാനത്ത് എത്തിയെങ്കിലും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ കാണാന്‍ അനുമതി നല്‍കിയില്ല. പലവട്ടം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പി.സി ജോര്‍ജ്ജ് ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കമ്മീഷന്റെ താക്കീത്.

ജോര്‍ജ്ജ് എത്തിയിട്ടുണ്ടോയെന്ന് ഫോണ്‍ മുഖാന്തരം ആരാഞ്ഞ കമ്മീഷന്‍ അഭിഭാഷകനാണെങ്കില്‍ കാണാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.