crime

യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ദുരൂഹതയെന്ന് പരാതി

By webdesk14

February 15, 2023

മലപ്പുറം മമ്പാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്തറ സ്വദേശി സുല്‍ഫത്തി (24)നെയാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ഷെമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതി തൂങ്ങി മരിച്ചതെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ ഷെമീറിന്റെ വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നെങ്കിലും ഇടയ്ക്കിടെ ഇത് പതിവായതിനാല്‍ അയല്‍വാസികള്‍ അത് കാര്യമായി എടുത്തില്ല. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സുള്‍ഫത്തിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടതെന്ന് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു.