Sports
ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് കോളടിച്ചു; പ്രതിഫലം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് ബി.സി.സി.ഐ
രാജ്യത്തെ ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ് വരുത്തിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.
മുംബൈ: രാജ്യത്തെ ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് ബി.സി.സി.ഐ. നവംബറില്‍ ഇന്ത്യ ആദ്യമായി വനിത ഏകദിന ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെയാണ് താരങ്ങളുടെ പ്രതിഫലത്തിലും ആനുകൂല്യത്തിലും വന്‍ വര്‍ധന വരുത്താനുള്ള ബിസിസിഐ യുടെ തീരുമാനം.
രാജ്യത്തെ ആഭ്യന്തര വനിത ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണ് വരുത്തിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. താരങ്ങള്‍ക്ക് തുല്യവേതനം നടപ്പാക്കണമെന്ന മുന്‍ ബി.സി.സി.ഐ സെക്രട്ടറിയും നിലവിലെ ഐ.സി.സി ചെയര്‍മാനുമായ ജയ് ഷായുടെ നിര്‍ദേശം മുന്നോട്ടുകൊണ്ടുപോകക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിര്‍ന്ന വനിത താരങ്ങളുടെ പ്രതിഫലം 20,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തും. നിലവില്‍ സീനിയര്‍ വനിത ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 20,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 10,000 രൂപയാണ് പ്രതിദിനം നല്‍കുന്നത്. ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 10,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 5000 രൂപയുമായിരുന്നു. സീനിയര്‍ ടൂര്‍ണമെന്റുകളില്‍ സീസണില്‍ ലീഗ് സ്റ്റേജുകളില്‍ മാത്രം കളിക്കുകയാണെങ്കില്‍ ഒരു താരത്തിന് ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയാണ് കിട്ടിയിരുന്നത്.
ബി.സി.സി.ഐയുടെ പുതിയ ശമ്പള പരിഷ്‌കരണത്തിലൂടെ ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവനിലുള്ള സീനിയര്‍ താരങ്ങള്‍ക്ക് പ്രതിദിനം 50,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 25,000 രൂപയും ലഭിക്കും. ട്വന്റി20 മത്സരങ്ങള്‍ക്ക് പ്ലെയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് 25,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 12,500 രൂപയുമാണ് പ്രതിഫലം. ജൂനിയര്‍ വനിത ടൂര്‍ണമെന്റുകളില്‍ പ്ലെയിങ് ഇലവന്‍ താരങ്ങള്‍ക്ക് 25,000 രൂപയും റിസര്‍വ് താരങ്ങള്‍ക്ക് 12,500 രൂപയും ട്വന്റി20 മത്സരങ്ങളില്‍ 12,5000, 6250 രൂപ എന്നിങ്ങനെയും ലഭിക്കും.
ക്രിക്കറ്റില്‍ പുരുഷ, വനിതാ ടീമുകള്‍ക്കു തുല്യ വേതനം നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജൂലൈയില്‍ ന്യൂസീലന്‍ഡ് രാജ്യാന്തര, ആഭ്യന്തര മത്സരങ്ങളില്‍ തുല്യ വേതനം പ്രഖ്യാപിച്ചിരുന്നു. ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട വനിതാ താരങ്ങള്‍ക്കു മാത്രമാകും തുല്യ വേതനം ലഭിക്കുക. എന്നാല്‍, വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രതിവര്‍ഷം 10-50 ലക്ഷം രൂപ ബി.സി.സി.ഐ നല്‍കുന്നുണ്ട്. ഈ തുകയില്‍ വര്‍ധനയില്ല.
Cricket
ഇന്ത്യ-ശ്രീലങ്ക രണ്ടാം വനിത ട്വന്റി20 ഇന്ന്; മത്സരം ആര് ജയിക്കും?
ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ച ആതിഥേയര്‍ 1-0ത്തിന് മുന്നിലാണ്.
ശ്രീലങ്കക്കെതിരായ അഞ്ച് മത്സരപരമ്പരയിലെ രണ്ടാം വനിത ട്വന്റി20 ചൊവ്വാഴ്ച വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരം എട്ട് വിക്കറ്റിന് ജയിച്ച ആതിഥേയര്‍ 1-0ത്തിന് മുന്നിലാണ്. ലങ്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 121 റണ്‍സിലൊതുക്കിയപ്പോള്‍ അര്‍ധശതകം നേടിയ ജെമീമ റോഡ്രിഗസിന്റെ മികവില്‍ അനായാസം ലക്ഷ്യം കണ്ടു.
ആദ്യ ഗെയിമില്‍ പരിഭ്രാന്തരായി ശ്രീലങ്ക
ആറ് വിക്കറ്റില്‍ അവര്‍ക്കായി മൂന്ന് റണ്ണൗട്ടുകള്‍ ഉണ്ടായിരുന്നു. ഈ ഫോര്‍മാറ്റിലുള്ള എല്ലാ ചേരുവകളും അവര്‍ക്കുണ്ട്; അത് അവരുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചാണ്. രണ്ടാം മത്സരം വൈസാഗിലെ എസിഎ-വിഡിസിഎ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ഐഎസ്ടിയില്‍ നടക്കും. ആദ്യ മത്സരത്തില്‍ നിര്‍ത്തിയിടത്ത് നിന്ന് മുന്നോട്ട് പോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
IND-W vs SL-W: മത്സര വിശദാംശങ്ങള്‍
തീയതി: ഡിസംബര്‍ 23, 2025 (ചൊവ്വ)
സമയം: 7:00 PM IST
സ്ഥലം: എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം
IND-W vs SL-W: ഹെഡ്-ടു-ഹെഡ്
ആകെ മത്സരങ്ങള്‍: 27
ഇന്ത്യ: 21
ശ്രീലങ്ക: 05
ഫലം ഇല്ല: 01
IND-W vs SL-W: സാധ്യമായ XIs
ഇന്ത്യ: ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (c), സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (WK), ദീപ്തി ശര്‍മ, വൈഷ്ണവി ശര്‍മ, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, ശ്രീ ചരണി
ദക്ഷിണാഫ്രിക്ക: വിഷ്മി ഗുണരത്നെ, ഹാസിനി പെരേര, ചമാരി അത്തപത്ത് (സി), ഹര്‍ഷിത സമരവിക്രമ, കവിഷ ദില്‍ഹാരി, കൗഷാനി നുത്യംഗന (WK), മാല്‍കി മദാര, നിലാക്ഷി ഡി സില്‍വ, ഇനോക രണവീര, കാവ്യ കാവിന്ദി, ശശിനി ഗിംഹാനി
News
ഹാലണ്ടിന്റെ ഇരട്ടഗോൾ; സിറ്റി, ലിവർപൂൾ, ആഴ്സനൽ ജയം – ചെൽസിക്ക് സമനില
ഗോൾ മെഷീൻ ഹെർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളിന്റെ മികവിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ എന്നിവർ ജയിച്ചപ്പോൾ ചെൽസി സമനിലയിൽ തളഞ്ഞു. ഗോൾ മെഷീൻ ഹെർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളിന്റെ മികവിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.
മത്സരത്തിന്റെ 5-ാം, 69-ാം മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകൾ. 38-ാം മിനിറ്റിൽ ടിയാനി റൈൻഡേഴ്സ് ടീമിന്റെ മൂന്നാം ഗോൾ നേടി. ഈ ഗോളിനും വഴിയൊരുക്കിയത് ഹാലണ്ടായിരുന്നു. വിവിധ ചാമ്പ്യൻഷിപ്പുകളിലായി സിറ്റിയുടെ തുടർച്ചയായ ഏഴാം ജയമാണിത്.
ന്യൂകാസിലിന്റെ മൈതാനത്ത് രണ്ട് ഗോളിന് പിന്നിലായിരുന്ന ചെൽസി രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തി സമനില പിടിച്ചു. 4-ാം, 20-ാം മിനിറ്റുകളിൽ നിക്ക് വോൾട്ട്മേഡ് നേടിയ ഗോളുകളിലൂടെ ന്യൂകാസിൽ ലീഡ് നേടിയെങ്കിലും, 49-ാം മിനിറ്റിൽ റീസ് ജെയിംസും 66-ാം മിനിറ്റിൽ ജാവോ പെഡ്രോയും ഗോൾ കണ്ടെത്തി ചെൽസിയെ രക്ഷപ്പെടുത്തി.
എവർട്ടണിനെ അവരുടെ തട്ടകത്തിൽ ഒരു ഗോളിന് കീഴടക്കി ആഴ്സനൽ ഒന്നാം സ്ഥാനം നിലനിർത്തി. 27-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിക്ടർ ഗ്യോക്കെറസാണ് വിജയഗോൾ നേടിയത്. ഡെക്ലാൻ റൈസ് എടുത്ത കോർണർ എവർട്ടൺ പ്രതിരോധ താരം ജേക്ക് ഒബ്രിയന്റെ കൈയിൽ തട്ടിയതിനെ തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ 2–1ന് തോൽപ്പിച്ച് ലിവർപൂൾ ജയം സ്വന്തമാക്കി. രണ്ടാം പകുതിയിൽ അലക്സാണ്ടർ ഐസക് (56), ഹ്യൂഗോ എകിടികെ (66) എന്നിവർ ലിവർപൂളിനായി വലകുലുക്കി. 83-ാം മിനിറ്റിൽ റിച്ചാർലിസൺ ടോട്ടൻഹാമിനായി ആശ്വാസ ഗോൾ നേടി.
33-ാം മിനിറ്റിൽ വെർജിൽ വാൻ ഡൈക്കിനെ ഗുരുതരമായി ഫൗൾ ചെയ്തതിന് സാവി സിമോൺസ് ചുവപ്പ് കാർഡ് കണ്ടതോടെ ടോട്ടൻഹാം ഒരു മണിക്കൂറോളം പത്തുപേരുമായാണ് കളിച്ചത്.
ലീഗിൽ 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റോടെ ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 37 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. ഒരു മത്സരം കുറച്ച് കളിച്ച ആസ്റ്റൺ വില്ല 33 പോയിന്റോടെ മൂന്നാമതാണ്. 29 പോയിന്റ് വീതമുള്ള ചെൽസിയും ലിവർപൂളുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
News
അണ്ടര്‍-19 ഏഷ്യ കപ്പ്; കിരീടം ലക്ഷ്യമിട്ട് ഇന്ത്യപാകിസ്താന്‍ കലാശപ്പോര്‍ ഇന്ന്
ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അജയ്യരായാണ് ആയുഷ് മഹാത്രെ നയിക്കുന്ന ഇന്ത്യന്‍ സംഘം കലാശപ്പോരാട്ടത്തിലേക്ക് മുന്നേറിയത്.
അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടങ്ങളുടെ എണ്ണം ഡസനിലെത്തിക്കാനൊരുങ്ങുന്ന ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഫൈനലില്‍ ഏറ്റുമുട്ടും. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അജയ്യരായാണ് ആയുഷ് മഹാത്രെ നയിക്കുന്ന ഇന്ത്യന്‍ സംഘം കലാശപ്പോരാട്ടത്തിലേക്ക് മുന്നേറിയത്.
ഫര്‍ഹാന്‍ യൂസുഫ് നയിക്കുന്ന പാകിസ്താന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് മാത്രമാണ് പരാജയപ്പെട്ടത്. മൂന്ന് മാസം മുന്‍പ് നടന്ന സീനിയര്‍ ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യപാകിസ്താന്‍ പോരാട്ടമായിരുന്നു കിരീടനിര്‍ണയം. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ആദ്യ ബഹുരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. പാക് താരങ്ങളുമായി ഹസ്തദാനം ഒഴിവാക്കണമെന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനം അണ്ടര്‍-19 ഏഷ്യ കപ്പിലും തുടരുന്നതിനിടെയാണ് ഇരു ടീമുകളും വീണ്ടും കലാശപ്പോരില്‍ മുഖാമുഖം വരുന്നത്.
14 കാരനായ വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവംശിയില്‍ വലിയ പ്രതീക്ഷയാണ് ടീം വെക്കുന്നത്. മലയാളി ബാറ്റര്‍ ആരോണ്‍ ജോര്‍ജും മികച്ച ഫോമിലാണ്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കനിഷ്‌ക് ചൗഹാന്‍ ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്നതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു.
-
kerala19 hours agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala19 hours agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
