തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് ഒ വി വല്ലിയെ സസ്‌പെന്‍ഡ് ചെയ്തു. വനിതാ തടവുകാര്‍ മതില്‍ ചാടി രക്ഷപ്പെട്ടതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഇതിന് പുറമെ രണ്ട് താല്‍ക്കാലിക വാര്‍ഡന്‍മാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നും ശില്‍പ്പയും സന്ധ്യയും ജയില്‍ ചാടിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുവരേയും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ശില്‍പ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പൊലീസും റൂറല്‍ എസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.