ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ യുവതി വെടിയേറ്റു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പ്രിയ മെഹ്‌റ(34)നെയാണ് ഇന്നലെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റം ഏറ്റു പറഞ്ഞ് ഭര്‍ത്താവായ പങ്കജ് മിശ്ര പോലീസില്‍ കീഴടങ്ങി.

പങ്കജ് മിശ്ര മറ്റൊരു വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പലിശക്ക് പണമെടുത്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഭാര്യയുടെ മരണത്തിലേക്കെത്തിച്ചതെന്നായിരുന്നു പങ്കജിന്റെ ആദ്യത്തെ മൊഴി. കാറിലെത്തിയ മറ്റൊരു സംഘം ആക്രമിക്കുകയായിരുന്നുവെന്നും ഭാര്യക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പങ്കജ് മിശ്ര പറഞ്ഞു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ പങ്കജ് കുറ്റം ഏറ്റു പറയുകയായിരുന്നു.

പ്രിയ കൊല്ലപ്പെടുമ്പോള്‍ മകനും കാറിലുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ 4.30-നാണ് കൊലപാതകം. ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശമായ ഷാലിമാര്‍ ബാഗ് പരിസരിത്തു വെച്ചാണ് പ്രിയയെ കൊലപ്പെടുത്തുന്നത്.