Culture
കുമ്പളത്ത് വീട്ടമ്മയെ കൊന്ന് വീപ്പക്കുള്ളിലാക്കിയത് മകളുടെ കാമുകന്
കൊച്ചി: കുമ്പളത്ത് വീപ്പക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി മകളുടെ കാമുകന്. ഉദയംപേരൂര്‍ മാങ്കായി കവല തേരേയ്ക്കല്‍ കടവില്‍ തേരേയ്ക്കല്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ ശകുന്തള (50)യെ കൊന്നത് എരൂര്‍ സ്വദേശി സജിത്താണെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിന് പിറ്റേന്ന് സജിത്തിനെ പൊട്ടാസ്യം സയനേഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി ഏഴിന് തലകീഴായി കൈകാലുകള്‍ മടക്കി വീപ്പയില്‍ കയറ്റിയ ശേഷം കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയിലാണ് കുമ്പളം കായലിനോട് ചേര്‍ന്ന് ഒഴിഞ്ഞ പറമ്പില്‍ ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയത്.
തൃക്കാക്കര ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള എസ്പിസിഎയില്‍ ഇന്‍സ്പെക്ടറായി ജോലി നോക്കിയിരുന്ന സജിത്തിന് ശകുന്തളയുടെ മകള്‍ അശ്വതിയുമായി ബന്ധമുണ്ടായിരുന്നു. എരൂരുള്ള സ്ത്രീയെ നിയമപരമായി വിവാഹം കഴിച്ചിട്ടുള്ള സജിത്ത് അശ്വതിയുമായി ഒരുമിച്ച് താമസിക്കുന്നതിനെ ശകുന്തള എതിര്‍ത്തിരുന്നു. സജിത്തിന്റെ വീട്ടില്‍ വിവരം അറിയിക്കുമെന്ന ഭീഷണി ഉയര്‍ത്തുന്നതിനിടെയാണ് ശകുന്തളക്ക് സ്കൂട്ടര്‍ അപകടമുണ്ടാകുന്നതും കാലിന് പരിക്കേല്‍ക്കുന്നതും. ഇടതു കണങ്കാലിന് ഓപ്പറേഷന് നടത്തിയശേഷം എരുവേലിയിലുള്ള വീട്ടില്‍ വിശ്രമിച്ച് വരവെ ചിക്കന്‍പോക്സും ശകുന്തളയെ പിടികൂടി. ഇതോടെ ശകുന്തളയെ ബാധ്യതയായി കണക്കാക്കി ഇല്ലാതാക്കാന്‍ സജിത്ത് ശ്രമിക്കുകയായിരുന്നു. ശകുന്തളയെ കോട്ടയത്തുള്ള ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ ശേഷം സജിത്ത് അശ്വതിയേയും കുട്ടികളേയും ഒരു ഹോട്ടലിലേക്ക് മാറ്റി. എരുവേലിയിലുള്ള വാടക വീട്ടില്‍ തനിച്ചായ ശകുന്തളയെ സജിത്ത് കൊലപ്പെടുത്തുകയും മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു.
സജിത്തിന്റെ അവിഹിത ബന്ധം അറിയാവുന്ന എരൂരുള്ള കൂട്ടുകാരനായ ഓട്ടോക്കാരനോട് വെള്ളം പിടിച്ചുവെക്കാനായി ഒരു വീപ്പ സംഘടിപ്പിക്കണമെന്നും വീട്ടിലുള്ളവര്‍ക്കൊക്കെ ചിക്കന്‍ പോക്സായതിനാല്‍ വീടിന് പുറത്ത് വെച്ച് തിരികേ പൊയ്ക്കോളാനും നിര്‍ദേശിച്ചു. ഇയാള്‍ക്ക് വീപ്പയുടെ തുകയും ഓട്ടോചാര്‍ജും പിന്നീട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് സജിത്ത് ശകുന്തളയുടെ മൃതദേഹം വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് അടച്ച് ഉറപ്പാക്കി വീട്ടില്‍ സൂക്ഷിച്ചു. വീപ്പ വീട്ടില്‍ നിന്ന് ഒഴിവാക്കുന്നതിന് അഞ്ചുപേരെ ഏര്‍പാടാക്കുകയും ചെയ്തു. ഇവരോട് മൃഗങ്ങളുടെ അസ്ഥികൂടങ്ങളും തലയോട്ടികളുമാണെന്നും ഇറീഡിയം എന്ന ലോഹം ഉണ്ടാക്കാന്‍ ആന്ധ്രയില്‍ നിന്ന് ഒരാളെ കൊണ്ടുവന്നിരുന്നുവെന്നും എന്നാല്‍ ഇറീഡിയം ഉണ്ടാക്കുന്ന രീതി പരാജയപ്പെട്ടെന്നും അതുകൊണ്ട് വേസ്റ്റുകളെല്ലാം വീപ്പകളിലാക്കി കോണ്‍ക്രീറ്റ് ചെയ്തതാണെന്നും ഏതെങ്കിലും വെള്ളമുള്ള സ്ഥലത്ത് വീപ്പ ഉപേക്ഷിക്കണമെന്നും പറ്റിയ സ്ഥലം കുമ്പളത്ത് പാംഫൈബറിന്റെ ഒഴിഞ്ഞ പറമ്പിനോട് ചേര്‍ന്നുള്ള കായലാണെന്നും നിര്‍ദേശിച്ചു.
പിന്നീട് സജിത്തും അശ്വതിയും കുട്ടികളുമായി കുരീക്കാട് കണിയാമലയില്‍ വീട് വാടകക്കെടുത്ത് താമസമാക്കി. ഇതിനിടെ പാംഫൈബര്‍ ഇന്ത്യാലിമിറ്റഡ് എന്ന പറമ്പില്‍ ജെസിബി ഉപയോഗിച്ച് ക്ലീനിംഗ് നടത്തുന്നതിനിടെ വീപ്പ ചെളിയോടൊപ്പം കരയിലേക്കിടുകയുമായിരുന്നു. കരയില്‍ കിടന്ന വീപ്പയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് വാര്‍ത്തയായത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശകുന്തളയുടെ മകള്‍ അശ്വതിയുടെ ഡിഎന്‍എ പരിശോധിച്ചതില്‍ നിന്നാണ് മരിച്ചത് ശകുന്തളയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. അശ്വതിയുടെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ പോളീഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സംഭവം നടന്ന് ഒരു വര്‍ഷം തികയുന്ന ദിവസമാണ് വീപ്പയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ദുരൂഹത ഉണര്‍ത്തുന്നതായി പത്രവാര്‍ത്ത വന്നതും പൊലീസ് സംഘം പരിശോധിച്ച് കോണ്‍ക്രീറ്റിനകത്ത് മൃതദേഹമായിരുന്നെന്ന് തിരിച്ചറിഞ്ഞതും. എസ് ഐ തിലക രാജ്, എഎസ്ഐ വിനായകന്, എഎസ്ഐ ശിവന് കുട്ടി, എസ്സിപിഒ അനില്‍ കുമാര്‍, സിപിഒ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world23 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

