india

ആദ്യ ഓവറിൽ തന്നെ കന്നി അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി മിന്നു മണി

By webdesk15

July 09, 2023

ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമായ മിന്നു മണി അരങ്ങേറ്റ മത്സരത്തില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി മത്സരത്തിലെ അഞ്ചാം ഓവര്‍ എറിഞ്ഞ മിന്നു, നാലാം പന്തില്‍ ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയെ ജെമിമ റോഡ്രിഡസിന്റെ കൈകളിലെത്തിച്ചാണ് സീനിയര്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്.

വയനാട്ടുകാരിയായ മിന്നു മണി ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ്. ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുകൂടിയാണ് താരം. മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത ദമ്പതിമാരുടെ മകളാണ് 24 കാരിയായ മിന്നു.ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു മണി ആദ്യമായാണ് സീനിയർ ടീമിൽ ഇടം പിടിക്കുന്നത്.വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി മിന്നു കളിച്ചിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന നേട്ടവും മിന്നു സ്വന്തമാക്കിയിരുന്നു.