വുമണ്‍സ് അണ്ടര്‍19 ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മഹാരാഷ്ട്രയോട് എട്ട് വിക്കറ്റിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിങ്ങില്‍ മഹാരാഷ്ട്ര 34 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു ഓപ്പണര്‍ അമീറ ബീഗം വെറും നാല് റണ്‍സിന് പുറത്തായി. ശ്രദ്ധ സുമേഷ് (16)യും ശ്രേയ പി. സിജു (5)യും പവലിയനിലേക്ക് മടങ്ങിയതോടെ കേരളം പ്രതിസന്ധിയിലായി. തുടര്‍ന്ന് ലെക്ഷിത ജയന്‍ (33)യും ഇസബെല്‍ (30)യും മാത്രമാണ് പ്രതിരോധം കാഴ്ചവച്ചത്.
മഹാരാഷ്ട്രയ്ക്കായി ജാന്‍വി വീര്‍കര്‍ മൂന്ന് വിക്കറ്റും അക്ഷയ ജാധവ് രണ്ടും നേടി.
ലക്ഷ്യചേസ് ഏറെ എളുപ്പമാക്കി മഹാരാഷ്ട്രയുടെ ഓപ്പണര്‍ ഈശ്വരി അവസാരെ, 46 പന്തുകളില്‍ 57 റണ്‍സ് നേടി പുറത്താകാതെ നിന്നു. കേരള ബൗളര്‍മാരില്‍ അക്സ എ.ആര്‍., മനസ്വി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
14.2 ഓവറുകള്‍ക്കുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കി മഹാരാഷ്ട്ര എളുപ്പ വിജയം നേടി.