crime

ചപ്പാത്തി കമ്പനിയില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

By webdesk14

April 04, 2023

താനാളൂരിലെ ചപ്പാത്തി കമ്പനിയില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പനങ്ങാട്ടൂര്‍ അട്ടത്തോട് സ്വദേശി വമ്പിശ്ശേരി അഫ്‌സലിനാണ് (30) കുത്തേറ്റത്. ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതി അസം സ്വദേശി നൂര്‍ ഹുസൈനെ (27) താനൂര്‍ പൊലീസ് പിടികൂടി. ജീവനക്കാര്‍ക്ക് ഇടയില്‍ ഉണ്ടായ വാക്ക് തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രശ്‌നം വഷളായതോടെ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.